ജില്ലാതല പ്രവേശനോത്സവം കാഞ്ഞിരങ്ങാട് പറാമ്പള്ളി എ.എല്‍.പി സ്കൂളില്‍
തളിപ്പറമ്പ് : ജനകീയ കമ്മിറ്റി ഏറ്റെടുത്ത തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ പറാമ്പള്ളി കൃഷ്ണ മാരാര്‍ എ.എല്‍.പി സ്കൂള്‍ ചരിത്രത്തില്‍ ഇടം പിടിക്കാനൊരുങ്ങുന്നു. വിദ്യാര്‍ഥികള്‍ കുറഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഈ സ്കൂളിലാണ് ഇത്തവണ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം നടക്കുന്നത്. ഇത്തവണ നാലാംതരം വിടുന്ന പതിനേഴ് കുട്ടികളെ ഒഴിവാക്കിയാല്‍ ആകെ മുപ്പത്തിഒന്ന് കുട്ടികള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പുതിയ കുട്ടികള്‍ സ്കൂളില്‍ ചേരാനെത്തുമെന്ന പ്രതീക്ഷയും കുറവായിരുന്നു. എന്നാല്‍ ജയിംസ് മാത്യു എം.എല്‍.എയുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നാട്ടുകാരും പി
.ടി.എയും ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നാം തരത്തില്‍ മാത്രം മുപ്പത്തി അഞ്ച് കുട്ടികളാണ് പുതുതായി ചേര്‍ന്നത്. പ്രവേശനോത്സവം പടിവാതിക്കലെത്തി നില്ക്കുമ്പോള് മറ്റു ക്ലാസുകളിലേതടക്കം മൊത്തം എണ്‍പത്തി അഞ്ച് കുട്ടികള്‍ തികഞ്ഞു. കുട്ടികളുടെ എണ്ണം നൂറ് തികയുമെന്ന ആത്മ വിശ്വാസത്തിലാണ് നാട്ടുകാരും ജനപ്രതിനിധികളും. സ്കൂളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും നാട്ടുകാര്‍ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. സ്കൂളിലെ കുട്ടികള്‍ക്ക് യൂണിഫോമും കുടയും ബാഗുമെല്ലാം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."