HOME
DETAILS
MAL
സ്കൂള്‍ വണ്ടി
backup
May 28 2017 | 00:05 AM
അച്ഛനെ വൃദ്ധസദനത്തില്‍ നിന്നു തിരികെ കൊണ്ടുവരണമെന്ന് ഭാര്യ. അത് കേട്ടപ്പോള്‍ അയാള്‍ ആരാധനയോടെ അവളുടെ മുഖത്തേക്ക് അവിശ്വാസത്തോടെ വീണ്ടും നോക്കി. തന്റെ ഭാര്യ തന്നെയാണോ ഇത് പറയുന്നതെന്ന് സംശയിച്ചു. സ്വന്തം ദേഹത്ത് നുള്ളി സ്വപ്നമല്ലെന്ന് ഉറപ്പാക്കി.
ആ നിമിഷം ഭാര്യയെ സ്നേഹത്താല്‍ വീര്‍പ്പുമുട്ടിക്കാന്‍ അയാളാഗ്രഹിച്ചു.
മകനെ റോഡുവരെ കൊണ്ടുപോയി സ്കൂള്‍ വണ്ടിയില്‍ കയറ്റാനും വൈകുന്നേരം തിരിച്ചുകൊണ്ടുവരാനും അച്ഛനാണ് നല്ലത്. എന്നെകൊണ്ട് രണ്ടു നേരവും റോഡില്‍ പോയി ഇനി കാത്തിരിക്കാനാവില്ല. പിന്നെ അവന്റെ കാര്യങ്ങള്‍ കുറേയൊക്കെ അച്ഛനും നോക്കും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."