HOME
DETAILS

വൈദികരുടെ സമരരീതി സഭയ്ക്ക് ചേര്‍ന്നതല്ല, മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്ത്; വിമത വൈദികര്‍ക്കെതിരെ ആഞ്ഞടിച്ച് കര്‍ദിനാള്‍ ആലഞ്ചേരി

  
backup
July 22 2019 | 04:07 AM

cardinal-mar-george-alanchery-against-rebel-priests-who-protested

 

കൊച്ചി: കര്‍ദിനാളിനെതിരെ സമരം ചെയ്ത വിമത വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍ ജോര്‍ജ് ആലഞ്ചേരി. സമരം ചെയ്ത വൈദികര്‍ക്ക് മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്ത് മാത്രമാണ്. താന്‍ സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എല്ലാറ്റിനും മറുപടി പറഞ്ഞ് ഇറങ്ങിയാല്‍ സഭ തന്നെ വീണു പോകുമെന്നും കര്‍ദിനാള്‍ പറയുന്നു. കേരള കാതോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളോട് സംസാരിക്കവെയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമരം ചെയ്ത വൈദികര്‍ക്കെതിരെ ആഞ്ഞടിച്ചത്.

പ്രതിഷേധിച്ച വൈദികരെ തള്ളിക്കളയരുതെന്നും അവരെ സിനഡ് തിരുത്തുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളംഅങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തിയ വൈദികരുടെ ആവശ്യം. വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സിനഡ് വൈദികര്‍ക്ക് ഉറപ്പ് നല്‍കി.

വൈദികര്‍ ഉപയോഗിച്ച സമരരീതി ശരിയല്ലെന്ന് കര്‍ദിനാള്‍ യോഗത്തില്‍ പറയുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ച സമരരീതികളില്‍ തനിക്ക് വേദനയുണ്ട്. കോലം കത്തിക്കലും പ്രകടനവുമെല്ലാം രാഷ്ട്രീയ സമര പരിപാടികളാണ്. അതൊന്നും സഭയ്ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം വൈദികര്‍ അതിരൂപത ആസ്ഥാനത്ത് കഴിഞ്ഞയാഴ്ച ഉപവാസ സമരം നടത്തിയത്. ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ വ്യാജരേഖ കേസിന്റെ പേരില്‍ വേട്ടയാടുകയാണെന്നും സമരം ചെയ്യുന്ന വൈദികര്‍ ആരോപിച്ചു.

വിവാദ ഭൂമി ഇടപാടിലും വ്യാജരേഖ കേസ് അടക്കമുള്ള വിഷയങ്ങളിലും കര്‍ദിനാളും ഒരു വിഭാഗം വൈദികരും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് സഭ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സമരത്തിലേക്ക് നയിച്ചത്. ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാളിനെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ച മുന്‍ വൈദിക സമിതിയിലെ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് വൈദികര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

cardinal mar george alanchery against rebel priests who protested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago