ഹരിപ്പാട് നഗരം ഇനി കാമറക്കണ്ണില്‍: ഉദ്ഘാടനം അഞ്ചിന്
ഹരിപ്പാട്: ഹരിപ്പാട് നഗരം കേന്ദ്രീകരിച്ച് അഞ്ചു സ്ഥലങ്ങളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിച്ചതിന്റെയും, ഗവ. ആശുപത്രിയില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചതിന്റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. അഞ്ചിന് വൈകിട്ട് അഞ്ചിന് സി.ഐ.ഒ ഫീസ് അങ്കണത്തിലാണ് ചടങ്ങ്. നഗരത്തില്‍ മാധവ ജങ്ഷന്, ടൗണ്‍ ഹാള്‍ ജങ്ഷന്, കച്ചേരി ജങ്ഷന്, എഴിക്കകത്ത് ജങ്ഷന്, ആശുപത്രി ജങ്ഷന് എന്നിവിടങ്ങളിലാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്.
താലൂക്ക് ആശുപത്രിയില്‍ ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിനാണ് സൗരോര്‍ജ ലൈറ്റ് സ്ഥാപിച്ചത്. കാമറകള്‍ സ്ഥാപിക്കുന്നതിന് നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്നുള്ള എട്ട് ലക്ഷം രൂപയും സൗരോര്‍ജ ലൈറ്റ് സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷവുമാണ് ചെലവ് . കാമറ സ്ഥാപിക്കുന്നതിന് കെല്‍ട്രോണും സൗരോര്‍ജ ലൈറ്റിന് അനര്‍ട്ടുമാണ് കരാര്‍ എടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."