ഗീതാഗോപിനാഥിനെ നീക്കാന്‍ തയ്യാറുണ്ടോയെന്ന് സി.പി.എം വ്യക്തമാണം:എം.പി
കൊല്ലം: ഐ.എം.എഫിനും ലോകബാങ്കിനും എതിരേ നിരന്തരം സമരം ചെയ്യുന്ന സി.പി.എം, ഐ.എം.എഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ധയായ ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും നീക്കാന്‍ തയ്യാറുണ്ടോയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.
ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയെ ഉപദേഷ്ടാവായി കൊണ്ടു നടക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തകനായി മാറുന്നു.
ഇടതുപക്ഷ സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് ഗീതാഗോപിനാഥ് നിരന്തരം സ്വീകരിച്ചു വരുന്നത്. മുതലാളിത്ത സാമ്പത്തിക നയം നടപ്പാക്കുന്നതിന് പരസ്യമായ നയ സമീപനം സ്വീകരിച്ചിട്ടുളളതിന്റെ അടിസ്ഥാനത്തിലാണ് ഗീതാഗോപിനാഥ് ഐ.എം.എഫിന്റെ നേതൃത്വത്തിലും എത്തിയിരിക്കുന്നത്.
വിധവകള്‍ക്കും അംഗപരിമിതര്‍ക്കുമുളള സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ അംശദായം അടച്ച് അംഗമായ ചേര്‍ന്നിട്ടുള്ള ക്ഷേമനിധിയിലെ പെന്‍ഷന് അര്‍ഹരല്ലായെന്ന തീരുമാനം ഉപദേഷ്ഠാവിന്റെ സ്വാധീനത്തിലാണ്. സാലറി ചലഞ്ചിലെ വിസമ്മതപത്രവും ഇതര ജനവിരുദ്ധ സാമ്പത്തിക നടപടികളുടെ ബുദ്ധികേന്ദ്രവും ഇവരാണ്.
സമരത്തിലൂടെ അധികാരത്തിലെത്തിയ ഇടതുപക്ഷം കെ.എസ്.ആര്‍.ടി.സി തൊഴിലാളികളുടെ സമര നോട്ടീസിനെ കോടതിയുടെ നിരോധന ഉത്തരവ് കൊണ്ട് പ്രതിരോധിച്ചതും ഇടതു നയ സമീപനങ്ങള്‍ക്ക് വിരുദ്ധമാണെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."