കുല്ഭൂഷണ് ജാദവ് കേസ്: അന്താരാഷ്ട്ര കോടതി ഫെബ്രുവരി 18 മുതല്‍ വാദംകേള്‍ക്കും
ഹേഗ്: മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനെ പാകിസ്താനില്‍ വധശിക്ഷയ്ക്കു വിധിച്ച കേസില്‍ അന്താരാഷ്ട കോടതി 2019 ഫെബ്രുവരി 18 മുതല്‍ വാദംകേള്‍ക്കും. ഫെബ്രുവരി 21 വരെയാണ് വാദം കേള്‍ക്കും.
കേസ് പരിഗണിക്കുന്നതിന്റെ ആദ്യദിവസം രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യയുടെ വാദങ്ങള്‍ നിരത്തും. ഫെബ്രുവരി 19ന് ഇതേസമയത്തായിരിക്കും പാകിസ്താന്റെ വാദം.
ഇന്ത്യയുടെ രണ്ടാംഘട്ട വാദം ഫെബ്രുവരി 20ന് വൈകിട്ട് മൂന്നിനും 4.30നും ഇടയിലും പാകിസ്താന്റേത് ഫെബ്രുവരിന് 21ന് 3 മുതല്‍ 4.30നും നടക്കും.
2017 ഏപ്രിലിലാണ് പാകിസ്താന് ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യല്‍ കുല്‍ഭൂഷണല്‍ ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്റെ നടപടി. എന്നാല്‍ ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തുവന്നു.
വധശിക്ഷ നടപ്പാക്കിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യ മുന്നറിയിപ്പു നല്കി. പാകിസ്താനെതിരെ യു.എന്നിനെയും അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."