നിലമ്പൂരില്‍ മഴ തുടരുന്നു; വീണ്ടും ഉരുള്‍പൊട്ടല്‍ ഭീതി
നിലമ്പൂര്‍: ഇടവേളക്ക് ശേഷം നിലമ്പൂര്‍ മേഖലയില്‍ കനത്ത മഴ. കഴിഞ്ഞ മാസം ഉരുള്‍പൊട്ടലുണ്ടായ ആഢ്യന്‍പാറ ചെട്ടിയാന്‍പാറ, വെണ്ടേക്കുംപൊയില്‍, മലവെള്ളപ്പാച്ചലില്‍ വീടും സര്‍വസ്വവും നഷ്ടപ്പെട്ട മതില്‍മൂല കോളനി വാസികള്‍, നമ്പൂരിപൊട്ടി കാഞ്ഞിരപുഴയുടെ സമീപ വാസികള്‍ തുടങ്ങിയവരാണ് ആശങ്കയിലായിരിക്കുന്നത്.
ഉരുള്‍പൊട്ടലുണ്ടായ മറ്റു മേഖലകളിലും ജനങ്ങള്‍ ആശങ്കയിലാണ്. മഴ തുടര്‍ന്നാല്‍ ഏത് സമയവും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതാണ് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. ജിയോളജിക്കല്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ആഢ്യന്‍പാറ മീന്‍മുട്ടി, ഒറ്റത്താണിപാറ എന്നിവിടങ്ങളിലെ പരിസരങ്ങളില്‍ കഴിയുന്നവരും ഭീതിയിലാണ്.
നാളെമുതല്‍ ഏഴു വരെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതായുള്ള സന്ദേശങ്ങളും ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും ഉണ്ടാകുമെന്നാണ് പ്രചരിക്കപ്പെടുന്നത്. പലകുടുംബങ്ങളും മഴ മാറിയെന്ന് വിശ്വസിച്ച് തങ്ങളുടെ വീടുകളിലേക്ക് മടങ്ങി സാധാരണ ജീവിതത്തിലേക്ക് തിരിയാനിരിക്കേയാണ് വീണ്ടും മഴയുടെ ലക്ഷണം തുടങ്ങിയത്.
ഇന്നലെ വൈകീട്ട് അഞ്ചോടെ ആരംഭിച്ച മഴക്ക് രാത്രിയാണ് അല്‍പം ശമനമുണ്ടായത്. ശക്തമായ ഇടിയും മിന്നലും മഴക്കൊപ്പമുണ്ടായിരുന്നു.
മഴ പെയ്തതോടെ മേഖലയില്‍ വൈദ്യുതിയും നിലച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."