ഒറീസയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
നെടുമങ്ങാട്: ഒറീസയില്‍ നിന്നും ചില്ലറ വില്പനക്കായി കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. നാവായിക്കുളം വടക്കേവയല്‍ ശാലിഭ സ്ട്രോങ് ബാബു എന്നറിയപ്പെടുന്ന വിജയമോഹനന്‍ നായര്‍ (61) ആണ് പിടിയിലായത്.
വെഞ്ഞാറമൂട്, വെമ്പായം പ്രദേശത്തെ കഞ്ചാവിന്റെ മൊത്തവിതരണക്കാരനായ ഇയാള്‍ ആന്ധ്രപ്രദേശ്, ഒറീസ സംസ്ഥാന അതിര്‍ത്തിയിലെ പിഡ്വ എന്ന ആദിവാസി മേഖലയിലുള്ള മലഞ്ചെരിവുകളില്‍ കൃഷിചെയ്ത കഞ്ചാവ് വില്പനക്കായി വാങ്ങിവരവേയാണ് അറസ്റ്റിലായത്.
കഞ്ചാവ് ട്രെയിനില്‍ കൊണ്ടു വരുമ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് സംശയം തോന്നാതിരിക്കാനും റെയില്‍വേ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിക്കാനുമായി കാക്കി യൂനിഫോം ധരിച്ചാണ് യാത്ര ചെയ്യുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. നെടുമങ്ങാട് എക്സൈസ് സി.ഐ ആര്.രാജേഷിന്റെ നേതൃത്വത്തില്‍, ഇന്‍സ്പെക്ടര്‍ എന്‍.ചന്ദ്രബാബു, പ്രിവന്റീവ് ഓഫിസര്‍ റെജികുമാര്‍,സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നജിമുദ്ദീന്‍, ലിബിന്, ഉല്ലാസ്, ഡ്രൈവര്‍ സുധീര്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."