സൈക്കിള്‍ യാത്രക്കാരന് പിഴയിട്ട് കാസർകോട് ഹൈവേ പൊലിസ്
കാസര്‍കോട്: ഇതരസംസ്ഥാന സൈക്കിള്‍ യാത്രക്കാരാണ് പിഴയിട്ടു ഹൈവേ പൊലിസ്. യു.പി സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ ഖാസിമിനെ (26)യാണ് ഹൈവേ പൊലിസ് പിടികൂടി അഞ്ഞൂറ് രൂപ പിഴ അടപ്പിച്ചത്.
ബുധനാഴ്ച രാവിലെ രാവിലെ ഒന്‍പതരയോടെ മംഗല്‍പാടി സ്‌കൂളിനടുത്തു സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ഹൈവേ പൊലിസ് തടഞ്ഞു നിര്‍ത്തി പിഴയടപ്പിക്കുകയായിരുന്നുവെന്നു യുവാവ് പറയുന്നു.
പിന്നീട് സൈക്കിളിന്റെ രണ്ടു ടയറുകളും പൊലിസ് നശിപ്പിച്ചതായും ഇയാള്‍ പരാതിപ്പെട്ടു. കൈകാണിച്ചപ്പോള്‍ നിര്‍ത്തിയ തന്നോട് പൊലിസുകാര്‍ കയര്‍ത്തു സംസാരിക്കുകയും രണ്ടായിരം രൂപ പിഴ അടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി യുവാവ് പറയുന്നു.
ഇതില്‍ ഭയന്നുപോയ താന്‍ പൊലിസുകാരുടെ കൈയും കാലും പിടിച്ചു കരയുകയും ഇതോടെ പിഴ അഞ്ഞൂറ് രൂപയാക്കി ചുരുക്കുകയുമായിരുന്നുവെന്നും അതിനുള്ള രസീത് നല്‍കിയതായും ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പറയുന്നു.
അതേസമയം, പൊലിസ് നല്‍കിയ രസീതില്‍ രേഖപ്പെടുത്തിയത് കെ.എല്‍.14 ക്യു. 7874 എന്ന ഒരു സ്‌കൂട്ടറിന്റെ നമ്പറാണ്. മോട്ടോര്‍ വെഹിക്കിളിന്റെ സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത് സുചിത്ര എന്ന സ്ത്രീയുടെ പേരിലുള്ള സ്‌കൂട്ടറാണെന്ന് വ്യക്തമായി.
അമിത വേഗതയില്‍ സഞ്ചരിച്ചുവെന്ന കുറ്റമാണ് പൊലിസ് നല്‍കിയ രസീതില്‍ ചേര്‍ത്തിരിക്കുന്നത്. സംഭവത്തില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."