മന്ത്രിസഭ വാര്‍ഷികം സമുചിതമായി ആഘോഷിക്കണം: കലക്ടര്‍
കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളില്‍ എല്ലാ വകുപ്പുകളുടേയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് കലക്ടര്‍ സി. എ ലത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ് 30ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ എല്ലാ വകുപ്പു മേധാവികളും പങ്കെടുക്കണം. കാലവര്‍ഷം ശക്തിപ്പെടുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന വിധത്തില്‍ റോഡുകള്‍ വെട്ടി മുറിക്കരുതെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
സാംക്രമിക രോഗങ്ങള്‍ക്കെതിരെ ശുചീകരണം, ഡ്രൈഡേ ആചരിക്കല്‍ എന്നിവ എത്രയും വേഗം നടത്തണമെന്നും ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ഉടന്‍ നടത്തുന്നതിനു നടപടി ഉണ്ടാകണമെന്നും യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ജൂണ്‍ 5ന് നടത്തുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ സാമൂഹ്യ വനവത്ക്കരണ വിഭാഗം വിതരണം ചെയ്യുന്നുണ്ട്. ഈ തൈകളുടെ ശരിയായ പരിപാലനത്തിന് സംവിധാനമൊരുക്കണമെന്ന് പ്രൊഫ. ജയരാജ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി റസിഡന്‍സ് അസോസിയേഷനുകളുടെ അപ്പക്‌സ് ബോഡിയുടെ സഹായം ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചു.
ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. തൈകളുടെ സംരക്ഷണത്തിന് സംരക്ഷണ വേലി പോലുളള സംവിധാനത്തിനുളള പണം, നിയമം അനുവദിക്കുമെങ്കില്‍ എം.എല്‍.എ ഫണ്ട് വഴി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, പ്ലാനിംഗ് റിസര്‍ച്ച് ഓഫീസര്‍ ശ്രീകുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിസഭ വാര്‍ഷികം സമുചിതമായി
ആഘോഷിക്കണം: കലക്ടര്‍
കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളില്‍ എല്ലാ വകുപ്പുകളുടേയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് കലക്ടര്‍ സി. എ ലത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ് 30ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ എല്ലാ വകുപ്പു മേധാവികളും പങ്കെടുക്കണം. കാലവര്‍ഷം ശക്തിപ്പെടുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന വിധത്തില്‍ റോഡുകള്‍ വെട്ടി മുറിക്കരുതെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
സാംക്രമിക രോഗങ്ങള്‍ക്കെതിരെ ശുചീകരണം, ഡ്രൈഡേ ആചരിക്കല്‍ എന്നിവ എത്രയും വേഗം നടത്തണമെന്നും ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ഉടന്‍ നടത്തുന്നതിനു നടപടി ഉണ്ടാകണമെന്നും യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ജൂണ്‍ 5ന് നടത്തുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ സാമൂഹ്യ വനവത്ക്കരണ വിഭാഗം വിതരണം ചെയ്യുന്നുണ്ട്. ഈ തൈകളുടെ ശരിയായ പരിപാലനത്തിന് സംവിധാനമൊരുക്കണമെന്ന് പ്രൊഫ. ജയരാജ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി റസിഡന്‍സ് അസോസിയേഷനുകളുടെ അപ്പക്‌സ് ബോഡിയുടെ സഹായം ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചു.
ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. തൈകളുടെ സംരക്ഷണത്തിന് സംരക്ഷണ വേലി പോലുളള സംവിധാനത്തിനുളള പണം, നിയമം അനുവദിക്കുമെങ്കില്‍ എം.എല്‍.എ ഫണ്ട് വഴി നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, പ്ലാനിംഗ് റിസര്‍ച്ച് ഓഫീസര്‍ ശ്രീകുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."