നീതിയുടെ പക്ഷത്ത് നില്ക്കാന് പൊലിസ് ആര്‍ജവം കാണിക്കണം: പുരുഷന് കടലുണ്ടി
പേരാമ്പ്ര: നീതിയുടെ പക്ഷത്ത് അടിയുറച്ച് നില്‍ക്കാനുള്ള ആര്‍ജ്ജവം പൊലിസ് കാണിക്കണമെന്ന് പുരുഷന് കടലുണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു. വിവാദങ്ങളെ ഭയക്കാതെ പൊലിസ് സേന എന്നും നീതിയുടെ ഭാഗത്ത് മാത്രമാണ് നിലനില്‍ക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരള പൊലിസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പൊലിസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റൂറല്‍ ജില്ലയില്‍ നിന്ന് വിരമിക്കുന്ന മുപ്പത് പേര്‍ക്ക് പേരാമ്പ്രദയ ഓഡിറ്റോറിയത്തില്‍ വെച്ചാണ് യാത്രയയപ്പ് നല്‍കിയത്. കുടുംബ സംഗമം റൂറല്‍ പൊലിസ് മേധാവി എം.കെ പുഷ്ക്കരന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. എം.എം സുദര്‍ശന കുമാര്‍ അധ്യക്ഷനായി. സി.ഐ കെ.പി സുനില്‍ കുമാര്‍, ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടരി പി.സി രാജന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ഭാസ്കരന്, മധു കുറുപ്പത്ത്, സുജിത്ത് സി.കെ, എ. വിജയന്, എ.പി രതീഷ്, പി. മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."