HOME
DETAILS
MAL
സഊദിയിൽ എഞ്ചിനീയറിങ് മേഖലയിലെ വ്യാജന്മാർക്കെതിരെ മുന്നറിയിപ്പ്; 1 വർഷം തടവും മില്യൺ റിയാൽ പിഴയും ശിക്ഷ
backup
December 23 2020 | 07:12 AM
റിയാദ്: സഊദിയിൽ എഞ്ചിനീയറിങ് മേഖലയിൽ വ്യാജമായി കയറിപ്പറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ അറിയിച്ചു. എൻജിനീയറിങ് മേഖലയിൽ തൊഴിലെടുക്കുന്നവർ അംഗീകൃത മാർഗ്ഗങ്ങൾ വഴി വേണം സ്വീകരിക്കാൻ. വളഞ്ഞ മാർഗത്തിലൂടെ അംഗീകാരം നേടുന്നതടക്കമുള്ളവർക്കെതിരെ ഒരു വർഷം വരെ തടവ് ശിക്ഷയും ഒരു മില്യൺ റിയാൽ വരെ പിഴയും ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്.
അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കാതെ തൊഴിലിൽ ഏർപ്പെടുക, സ്പെഷ്യലിറ്റി തസ്തികളിൽ തൊഴിൽ ചെയ്യുക, എഞ്ചിനീയറിങ് പ്രൊഫഷണൽ അംഗീകാരത്തിനും ലൈസൻസിയുമായി വ്യാജ രേഖകൾ സമർപ്പിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."