സുന്ദരിയെയും ജയണ്ണയെയും കണ്ടെത്താന്‍ വാന്റഡ് നോട്ടിസുമായി എന്‍.ഐ.എ
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് നേതാക്കളെ കണ്ടെത്താന്‍ വാന്റഡ് നോട്ടിസുമായി എന്‍.ഐ.എ. എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ വിലങ്ങാട് മേഖലയിലും പതിച്ചു. എന്‍.ഐ.എ സംഘം അന്വേഷിക്കുന്ന വയനാട് വെള്ളമുണ്ട കേസിലെ പ്രതികളായ ഗീത, സിന്ധു എന്നീ പേരുകളില്‍ അറിയപ്പെടുന്ന സുന്ദരിക്കും, മഹേഷ്, ജോണ്‍, മാരപ്പ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ജയണ്ണക്കും വേണ്ടിയാണ് വാന്റഡ് നോട്ടിസ് പുറത്തിറക്കിയത്.
ഇവരെ കണ്ടെത്തി വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന രൂപേഷിന്റെ സംഘത്തിലെ പ്രധാനികളാണ് ഇരുവരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളോട് ചേര്‍ന്നു കിടക്കുന്ന വനമേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന'കബനീ ദള'ത്തിലെ എട്ടു പേരില്‍ ഇപ്പോള്‍ ഇരുവരെയും കേന്ദ്രീകരിച്ചാണ് പ്രധാന പ്രവര്‍ത്തനം. 2013 നവംബര്‍ ഒന്നിന് കുറ്റ്യാടി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വായാട് കോളനിയിലെത്തി ലഘുലേഖകള്‍ വിതരണം ചെയ്ത രൂപേഷിന്റെ സംഘത്തിലെ അംഗങ്ങളാണ് രണ്ടുപേരും.
2014 ജനുവരി ഒന്നിനും നാലിനും പനിയേരി, വലിയ പാനോം എന്നിവിടങ്ങളിലും ഇതേ സംഘം എത്തിയിരുന്നു. സംഭവങ്ങളില്‍ നാലു പേര്‍ക്കെതിരേ വളയം, കുറ്റ്യാടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രൂപേഷിനെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
2013ല്‍ തൊട്ടില്‍ പാലം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചൂരണി മലയില്‍ കരിങ്കല്‍ ക്വാറിയിലെ ജെ.സി.ബി കത്തിച്ച കേസില്‍ ഇരുവരും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. തൊട്ടില്‍പാലം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ആഭ്യന്തര സുരക്ഷാ വിഭാഗമാണ് അന്വേഷിക്കുന്നത്. വിലങ്ങാട് മലയോര മേഖലകളില്‍ പല ഭാഗത്തായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആയുധധാരികളായ സംഘങ്ങള്‍ നാട്ടുകാരുടെയും മറ്റും ശ്രദ്ധയില്‍പെട്ടിരുന്നു. താമരശ്ശേരി മുതല്‍ വയനാട് മേഖലകളിലാണ് കബനീ ദളം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."