HOME
DETAILS

ശബരിമല ഡ്യൂട്ടി: ഒരുവിഭാഗം വനിതാ പൊലിസുകാര്‍ക്ക് എതിര്‍പ്പ്

  
backup
October 04 2018 | 22:10 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%a1%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be

തിരുവനന്തപുരം: സ്ത്രീ പ്രവേശനം ഏര്‍പ്പെടുത്തിയ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതില്‍ വനിതാ പൊലിസിലെ ഒരുവിഭാഗത്തിന് എതിര്‍പ്പ്. ഇതേത്തുടര്‍ന്ന് സുരക്ഷയ്ക്കായി അന്യസംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വനിതാ പൊലിസിനെ കൊണ്ടുവരാന്‍ പൊലിസ് തീരുമാനിച്ചു.
ലോക്കല്‍ പൊലിസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന വനിതാ പൊലിസുകാരെയും വനിതാ ബറ്റാലിയനെയും ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പൊലിസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഓരോ ജില്ലയില്‍ നിന്നുമുള്ള വനിതാ പൊലിസുകാരുടെ പട്ടിക തയാറാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് ശബരിമല ഡ്യൂട്ടിക്ക് തങ്ങളെ നിയോഗിക്കരുതെന്ന് വിവിധ സ്റ്റേഷനുകളിലെ യുവതികളായ പൊലിസുകാര്‍ അറിയിച്ചത്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുവതികളായ പൊലിസ് ഉദ്യോഗസ്ഥരെ പമ്പയിലും സന്നിധാനത്തും നിയോഗിക്കാനുള്ള നടപടിക്ക് പൊലിസ് ആസ്ഥാനത്ത് ശ്രമം തുടങ്ങിയത്. ഇവര്‍ വിസമ്മതിച്ചതോടെയാണ് സംസ്ഥാനത്തെ മൂന്ന് എ.ആര്‍ ക്യാംപുകളിലെ വനിതാ പൊലിസുകാരെയും വനിതാ ബറ്റാലിയനെയും നിയോഗിക്കാനും, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വനിതാ പൊലിസുകാരെ കൊണ്ടുവരാനും തീരുമാനമായത്.
മാസപൂജയ്ക്ക് രണ്ടുദിവസം മുന്‍പുതന്നെ വനിതാ പൊലിസുകാരെ എത്തിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനാണ് സുരക്ഷാചുമതല. 17ന് വൈകിട്ട് അഞ്ചിനാണ് മാസപൂജയ്ക്ക് ശബരിമല നട തുറക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതാദ്യം; വിസ്മയിപ്പിച്ച് സൂപ്പർതാരം

Football
  •  8 days ago
No Image

സെന്‍റ് ഓഫിനിടെ സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു

Kerala
  •  8 days ago
No Image

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത

Kerala
  •  8 days ago
No Image

കോഴിക്കോട് സ്വദേശിനിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവർന്ന പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

ട്രിപ്പിൾ സെഞ്ച്വറി തിളക്കത്തിൽ ആദം സാമ്പ; സ്വന്തമാക്കിയത് വമ്പൻ നേട്ടം

Cricket
  •  8 days ago
No Image

മുഖം മിനുക്കി സര്‍ ബാനിയാസ് വിമാനത്താവളം; മാറുന്നത് അബൂദബിയുടെ തന്നെ മുഖച്ഛായ

uae
  •  8 days ago
No Image

കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

കാക്കനാട്ടെ കൂട്ട ആത്മഹത്യ: മൂന്ന് പേരുടേയും തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്

Kerala
  •  8 days ago
No Image

ഇന്ത്യ-പാക് മത്സരത്തിനു മുമ്പ് റോക്കറ്റു വേഗത്തില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

uae
  •  8 days ago
No Image

സമസ്ത: പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു

organization
  •  8 days ago