എസ്.ബി.ഐ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം വിലസുന്നു
കളമശേരി: എസ്.ബി.ഐ, എസ്.ബി.ടി ലയനത്തെ തുടര്‍ന്ന് അക്കൗണ്ടും എ.ടി.എം കാര്‍ഡും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് ഫോണില്‍ വിളിച്ച് പാസ് വേര്‍ഡുകള്‍ തട്ടിയെടുത്ത് ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു. ഏലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.എല്‍ അഭിലാഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്.
ബ്ലോക്കായ എ.ടി.എം കാര്‍ഡ് പുനസ്ഥാപിക്കാന്‍ 16 അക്ക കാര്‍ഡ് നമ്പറും പിറകിലെ മൂന്ന് അക്ക നമ്പറും ചോദിച്ചറിയുന്ന സംഘം പിന്നീട് ഓണ്‍ലൈന്‍ പര്‍ച്ചേസിലൂടെ ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ആധികാരികതക്കായി എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് ലയനത്തെ തുടര്‍ന്ന് ബാങ്ക് അയച്ച കത്തിലെ മേല്‍വിലാസം ഫോണിലൂടെ കൃത്യമായി പറയുകയും ചെയ്യും.
ഇത്തരത്തില്‍ പണം നഷ്ടമായ നിരവധി പരാതികള്‍ ഏലൂര്‍ പൊലിസ് സ്റ്റേഷനില്‍ ലദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോണിലൂടെ ഇത്തരം വിവരങ്ങള്‍ നല്‍കരുതെന്നും ഉപഭോക്താക്കള്‍ കരുതലോടെ ഇടപെടണമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."