HOME
DETAILS
MAL
ഭരതന് ജന്മനാട്ടില് സ്മാരകം: തുക അനുവദിച്ചു
backup
July 30 2016 | 22:07 PM
വടക്കാഞ്ചേരി: ഓര്‍മയായിട്ട് വര്‍ഷം 18 പിന്നിട്ടെങ്കിലും ഭരതന്റെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വടക്കാഞ്ചേരിയില്‍ സ്മാരകമില്ലെന്ന അവസ്ഥക്ക് ഒടുവില്‍ പരിഹാരമാകുന്നു.
ഭരതന് സ്മാരകമായി നഗരസഭ ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ ഹാള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്ന് രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി പ്രഖ്യാപിച്ചു.
തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുകയെന്നും എം.പി അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് ഫോണിലൂടെയാണ് സുരേഷ് ഗോപി കെ.പി.എ.സി ലളിതയെ ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
ഭരതന്റെ സ്മൃതി ദിനമായ ഇന്നലെ കേരള വര്‍മ്മ വായനശാലാ ഹാളില്‍ വെച്ച് നടന്ന ഭരതസ്മൃതിയില് ലളിത സുരേഷ് ഗോപിയുടെ അറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."