30 പിന്നോക്ക സമുദായങ്ങളെ കൂടി ഒ.ഇ.സിയില്‍ ഉള്‍പ്പെടുത്തണം: ചവളര്‍ സൊസൈറ്റി
അടിമാലി: ഒരു വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഒ.ഇ.സി ആനുകൂല്യത്തിന് അര്‍ഹത പ്രഖ്യാപിച്ച കേരളത്തിലെ 30 ഹിന്ദു പിന്നോക്ക സമുദായങ്ങളെ കൂടി ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ ഒ.ഇ.സി ആനുകൂല്യത്തിന് അര്‍ഹതയുണ്ടെങ്കിലും ഒ.ബി.സി വിഭാഗത്തില്‍ തന്നെ തുടരുന്നതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു സമ്മേളനം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഒഇസി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും ഒ.ഇ.സി ആനുകൂല്യത്തിന് അര്‍ഹത പ്രഖ്യാപിച്ച 30 സമുദായങ്ങള്‍ക്കായി പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്ക്കുള്ളതു പോലെ പ്രത്യേക ഭവന നിര്‍മാണ പദ്ധതി നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി പീതാംബരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അശോകന് എന്നിവര്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ അശോകന് അധ്യക്ഷനായി. ദേശീയ ഹാമര്‍ ത്രോ മത്സരത്തില്‍ റെക്കോര്‍ഡോടു കൂടി സ്വര്‍ണ മെഡല്‍ ലഭിച്ച പാലക്കാട് യൂനിയനിലെ എം. ശ്രീവിശ്വയെ ആദരിച്ചു. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി മുഖ്യ പ്രഭാഷണം നടത്തി. നന്ദന റെജി, ആര്‍ദ്ര ബാബു, അഭിജിത് കെ ബൈജു, എന്‍.എസ് അശ്വിന് ദേവ് , സി.വി ശില്‍പ്പ, സുജിഷ സുരേഷ്, കെ.സി യദുകൃഷ്ണ, അഖില്‍ രാജന് എന്നിവര്‍ക്ക് സംസ്ഥാന വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."