ഇരുവൃക്കയും തകരാറിലായ യുവാവിന്റെ ജീവന് നിലനിര്‍ത്താന്‍ നാടൊരുമിക്കുന്നു
എരുമേലി: ഇരുവൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായ യുവാവിന്റെ ജീവന് നിലനിര്‍ത്തുവാന്‍ നാടൊരുമിക്കുന്നു. എരുമേലി ഇരുമ്പൂന്നിക്കര വട്ടുകളത്തില്‍ സുരേഷ് കുമാറാണ് (41) ജീവരക്ഷയ്ക്കായി സന്മനസുകരുടെ സഹായം തേടുന്നത്.
ഓട്ടോ ഡ്രൈവറും കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ്് കോളജ് സെക്യൂരിറ്റി ജീവനക്കാരനുമായിരുന്ന സുരേഷ് കുമാര്‍ അപ്രതീക്ഷിതമായാണ് ഗുരുതര രോഗത്തിന്റെ പിടിയിലായത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമായി വൃക്കകള്‍ മാറ്റിവച്ചാല്‍ മാത്രമേ ഈ യുവാവിന് ജീവന് നിലനിര്‍ത്താന്‍ കഴിയൂ. ശസ്ത്രക്രിയയ്ക്കായി 23 ലക്ഷത്തോളം രൂപ ചെലവുവരും.
സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന സുരേഷ് കുമാറിന് ഈ ചെലവ് താങ്ങാനാകില്ല. ഒരുദിവസം കൊണ്ട് ഫണ്ട് സ്വരൂപിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. ടി.എസ് കൃഷ്ണകുമാര്‍ (പഞ്ചായത്ത് പ്രസിഡന്റ്) ഗിരിജാമോള്‍ (വൈസ് പ്രസിഡന്റ്) ജനപ്രതിനിധികളായ പി.എ ഇര്‍ഷാദ്, പ്രകാശ് പുളിയ്ക്കന്‍, ഇ.കെ സുബ്രഹ്മണ്യന്, പി.കെ കുഞ്ഞമ്മ,ജോമോന് പാക്കാനം, കെ.ആര് അജേഷ്, ഫാരിസ ജമാല്‍, ജസ്ന എന്നിവര്‍ രക്ഷാധികാരികളായും ഇ.എം സെബാസ്റ്റ്യന്‍ (ചെയര്മാന്) രജനി ചന്ദ്രശേഖരന് (കണ്‍വീനര്‍) സ്വപ്ന ദിലീപ് കുമാര്‍ (സെക്രട്ടറി). ചികില്‍സാ സഹായത്തിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എരുമേലി ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു നമ്പര്‍ 0146053000025089, ഐഎഫ്എസ് സി കോഡ്.എസ് ഐ ബി എല്‍ 0000146.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."