സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം; സെമിനാര്‍, പച്ചക്കറി വികസന പദ്ധതി ഉദ്ഘാടനം നാളെ
കോട്ടയം: ഹരിത കേരളം പച്ചക്കറി വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും. കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10നാണ് പദ്ധതി ഉദ്ഘാടനം നടക്കുക. മികച്ച കര്‍ഷകര്‍, പച്ചക്കറി കൃഷിയില്‍ മികവ് പുലര്‍ത്തിയ സ്‌കൂളുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍,ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കും. കാര്‍ഷിക കേരളം-ഭാവിയും വെല്ലുവിളിയും എന്ന വിഷയത്തിലുളള സെമിനാറും ഇതോടനുബന്ധിച്ച് നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
പച്ചക്കറി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വനം-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. വിജയകരമായി പച്ചക്കറി കൃഷി ചെയ്ത സ്‌കൂളുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുളള അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും മികച്ച കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള അവാര്‍ഡുകള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനും നിര്‍വഹിക്കും.
ജോസ് കെ മാണി എം.പി, എം.എല്‍.എമാരായ കെ.എം മാണി, സി.എഫ് തോമസ്, കെ. സുരേഷ്‌കുറുപ്പ്, പി. സി ജോര്‍ജ്, മോന്‍സ് ജോസഫ്, എന്‍. ജയരാജ്, സി.കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന തുടങ്ങിയവര്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ്. ജയലളിത പദ്ധതി വിശദീകരണം നടത്തും. കാര്‍ഷിക കേരളം-ഭാവിയും വെല്ലുവിളിയും എന്ന വിഷയത്തിലുളള സെമിനാറില്‍ കുട്ടനാട് കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയരക്ടര്‍ ഡോ. കെ.ജി പത്മകുമാര്‍ വിഷയമവതരിപ്പിക്കും. ജില്ലാ കലക്ടര്‍ സി.എ ലത സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ജോര്‍ജ് ജോസഫ് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."