സേവന പ്രവര്‍ത്തനങ്ങളുമായി യൂത്ത് ലീഗ് ദിനാചരണം
താമരശ്ശേരി: യൂത്ത്‌ലീഗ് ദിനാചരണത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത്‌ലീഗ് കാന്തപുരം ശാഖാ കമ്മിറ്റി ടൗണ്‍ ശുചീകരിച്ചു. ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ഫസല്‍ വാരിസ്, കെ.കെ മുനീര്‍, സുബി തടായില്‍, വി.കെ ഷാഫി, സുല്‍ഫീക്കര്‍ ഇബ്രാഹിം, കെ. ജമാല്‍ നേതൃത്വം നല്‍കി.
കൂടത്തായി ടൗണ്‍ യൂത്ത്‌ലീഗ് കമ്മിറ്റി അങ്ങാടിയും പരിസരവും ശുചീകരിച്ചു. എ.കെ കാതിരി ഹാജി ഉദ്ഘാടനം ചെയ്തു. റഫീഖ് കാക്കോഞ്ഞി അധ്യക്ഷനായി. വി.കെ ഇമ്പിച്ചിമോയി, എ.കെ അസീസ്, ഒ.പി ആസിഫ്, വി.കെ ഷമീര്‍, എ.കെ അഷ്‌റഫ് അയ്യൂബി, വി.കെ മോയി സംസാരിച്ചു.
ശുചീകരണത്തിന് മുജീബ് കൂളിക്കുന്ന്, എ.കെ അബ്ദുല്ലക്കുട്ടി, അന്‍വര്‍ പുറായില്‍, മുനീര്‍ കൂടത്തായി, ടി.സി സത്താര്‍, നാസര്‍ പൂവ്വോട്, എ.കെ ആഷിര്‍, എ.കെ നിസാര്‍, പി. അന്‍വര്‍, കെ.കെ സുബൈര്‍, കെ.കെ റഷീദ്, എ.കെ ഷാഫി, പി.പി ഷംസു, കെ.പി ഷൗക്കത്തലി, പി.എ ശരീഫ് നേതൃത്വം നല്‍കി.
മുക്കം: കാരശ്ശേരി പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാഷാ സമര അനുസ്മരണവും ദലിത് ഐക്യദാര്‍ഢ്യ സദസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം ഉദ്ഘാടനം ചെയ്തു. ഗസീബ് ചാലൂളി അധ്യക്ഷനായി.
സലാം തേക്കുംകുറ്റി വിദ്യാഭ്യാസ അവാര്‍ഡ്ദാനം നടത്തി. ആഷിഖ് ചെലവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കോയ, കെ.പി മുഹമ്മദ് മാസ്റ്റര്‍, എ.കെ സാദിഖ്, വി.എ റഷീദ് മാസ്റ്റര്‍, എം.ടി സൈദ് ഫസല്‍, ടി.പി അഷ്‌റഫലി, പി.പി ഷിഹാബ്, വി.പി നിസാം സംസാരിച്ചു.
മടവൂര്‍: മടവൂര്‍ സി.എം നഗര്‍ ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി 'ഭൂമിക്കൊരു തണല്‍' പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. ഡോ. ഹംസ ബ്രസീല്‍ നിര്‍വഹിച്ചു. കെ.പി മുഹമ്മദ് അധ്യക്ഷനായി.
വി.സി റിയാസ്ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. എ.പി യൂസഫലി, യു.വി മുഹമ്മദ് മൗലവി, കെ.പി ജാഫര്‍, കെ.സി ഇസ്മാഈല്‍, കെ.പി ശിഹാബ്, യു.വി ഉസ്മാന്‍കോയ, കെ.പി സമീര്‍, പി.യു സാലിഹ്, കെ.പി മുഹമ്മദ് സലീം സംസാരിച്ചു.
മടവൂര്‍ ടൗണ്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മടവൂര്‍, പൈമ്പാലശ്ശേരി അങ്ങാടികളില്‍ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.സി ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ പുതക്കുടി അധ്യക്ഷനായി.
വി.സി റിയാസ് ഖാന്‍, എ.പി യൂസഫലി, കെ.പി യാസര്‍, പി.സി മൂസ, റാസിഖ് വളപ്പില്‍, നിസാര്‍ നടലയില്‍, കെ.പി റസാഖ്, ടി.കെ അബൂബക്കര്‍, പി. ഗഫൂര്‍, ടി.കെ അശ്‌റഫ്, എം.സി അന്‍വര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."