HOME
DETAILS

സ്വപ്നയെ കാണാന്‍  സന്ദര്‍ശകര്‍ക്ക് കസ്റ്റംസിന്റെ  അനുമതി വേണ്ടെന്ന് ജയില്‍ വകുപ്പ്

  
backup
December 25 2020 | 03:12 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%af%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d
 
 
 
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍ വകുപ്പ്. 
ഒക്ടോബര്‍ 14നാണ് കൊഫേപോസ ചുമത്തപ്പെട്ട് സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയത്. ആഴ്ചയിലൊരിക്കല്‍ ഇവര്‍ക്ക് സന്ദര്‍ശകരെ കാണാന്‍ അനുമതി നല്‍കിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സരിത്തിനും സന്ദര്‍ശകരെ അനുവദിച്ചിരുന്നു. സന്ദര്‍ശകര്‍ക്കൊപ്പം ജയില്‍ വകുപ്പ് പ്രതിനിധിയും കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്ന് നിര്‍ബന്ധമായിരുന്നു. റിമാന്‍ഡ് ചെയ്ത അന്വേഷണ ഏജന്‍സി പ്രതിനിധി എന്ന നിലയ്ക്കായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥനും ഒപ്പം വന്നിരുന്നത്. എന്നാല്‍ ഇതു തെറ്റായ കീഴ്‌വഴക്കമാണെന്നു കാണിച്ച് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കി. ഇത് അട്ടകുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കൈമാറി.
കഴിഞ്ഞ ദിവസം സ്വപ്നയുടെ ഭര്‍ത്താവും സഹോദരനും മകളും കാണാന്‍ വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയില്‍ വകുപ്പ് മടക്കിയയച്ചിരുന്നു. 
ഇദ്ദേഹം പതിവായി സന്ദശകര്‍ക്കൊപ്പം വരാറുണ്ടായിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ജയില്‍ വകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. പുതിയ തീരുമാനമനുസരിച്ച് ആര്‍ക്കു വേണമെങ്കിലും സ്വപ്നയെ വന്നു കാണാം. ഒട്ടേറെ പേര്‍ വരാനിടയുണ്ട്. ഇതു കേസിനെ ബാധിക്കുമെന്നും കസ്റ്റംസ് പറയുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്ള ശ്രമവും കസ്റ്റംസ് നടത്തുന്നതായാണു സൂചന. 
1974ലാണ് കേന്ദ്രം കൊഫേപോസ നിയമം കൊണ്ടുവന്നത്. തൊട്ടടുത്ത വര്‍ഷം കേരളം അനുബന്ധ നിയമം പാസാക്കിയിരുന്നു. ഇതുപ്രകാരം പ്രതികളെ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി വേണ്ട. ജയില്‍ ചട്ടമനുസരിച്ച് അനുമതി നല്‍കാം. കസ്റ്റംസിന് അതല്ലാത്തൊരു നിയമമുണ്ടെങ്കില്‍ അവര്‍ അതുമായി മുന്നോട്ടുവരട്ടെ എന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  6 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago