HOME
DETAILS

MAL
ഔഫ് വധം: രാഷ്ട്രീയ കൊലപാതകമെന്ന് പറയാനാവില്ലെന്ന് ജില്ലാ പൊലിസ് മേധാവി
Web Desk
December 25 2020 | 03:12 AM
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട്ടുണ്ടായ സംഘര്‍ഷത്തില്‍ അബ്ദുറഹ്മാന് ഔഫ് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നു പറയാനാവില്ലെന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡി. ശില്പ.
അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവസ്ഥലത്തെത്തിയ പൊലിസ് മേധാവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പഴയ കടപ്പുറത്തെ കാന്തപുരം വിഭാഗം എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനും അബ്ദുല്ല ദാരിമി- ആയിശ ദമ്പതികളുടെ മകനുമായ ഔഫിന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കുത്തേറ്റത്.
ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വിദേശത്തായിരുന്ന ഔഫ് അവിടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് നാട്ടിലെത്തിയത്. ഔഫ് കാന്തപുരം വിഭാഗം എസ്.എസ്.എഫില്‍ പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചതല്ലാതെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമോ പ്രവര്‍ത്തകനോ ആയിരുന്നില്ലെന്ന് ഔഫിന്റെ മാതൃസഹോദരന്‍ ഉമര്‍ സഅദി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും മറ്റും അരങ്ങേറിയിരുന്നു. കാഞ്ഞങ്ങാട്ടെ കല്ലൂരാവി, മുണ്ടത്തോട്, പഴയ കടപ്പുറം പരിസരങ്ങളിലും അക്രമങ്ങളുണ്ടായതോടെ സി.പി.എം- മുസ്ലിം ലീഗ് സംഘര്‍ഷങ്ങളുണ്ടാകുകയും ഇരുവിഭാഗങ്ങളിലും ഉള്‍പ്പെട്ട ആളുകള്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. സി.പി.എം അനുകൂലികളുടെ ക്ലബ്ബായ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ വാള് വീശിയ സംഭവമുണ്ടാവുകയും ഇതു വിവാദമാകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 6 hours ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 6 hours ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്വഴക്കം ഇങ്ങനെ
latest
• 6 hours ago
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 14 hours ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 14 hours ago
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു
Kerala
• 14 hours ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 15 hours ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 15 hours ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 15 hours ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 16 hours ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 16 hours ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 16 hours ago
ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി
International
• 17 hours ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 17 hours ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 18 hours ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 18 hours ago
അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
National
• 19 hours ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 19 hours ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 18 hours ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 18 hours ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 18 hours ago