സ്‌കൂള്‍ സമയത്ത് മരണപ്പാച്ചില്‍; ചരക്കുലോറികള്‍ തടഞ്ഞു
നിലമ്പൂര്‍: വിദ്യാര്‍ഥികളുടെ യാത്രസമയങ്ങളില്‍ ലോറികളും ടിപ്പറുകളും മരണപാച്ചില്‍ നടത്തുന്നുവെന്നാരോപിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍ വഴിക്കടവില്‍ ലോറികള്‍ തടഞ്ഞിട്ടു.
രാവിലെ എട്ടരമുതല്‍ പത്ത് മണിവരെയും വൈകീട്ട് മൂന്നര മുതല്‍ അഞ്ച് മണിവരെയും വഴിക്കടവില്‍ ലോറികളുടെയും ടിപ്പറുകളുടെയും പോക്ക് വരവിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മണിമൂളിയില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് വിദ്യാര്‍ഥികള്‍ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു ജില്ലാ ഭരണകൂടം വിദ്യാര്‍ഥികളുടെ യാത്രസമയത്ത് ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നാടുകാണി ചുരത്തിലാണ് വാഹനങ്ങള്‍ ഈ സമയത്ത് പൊലിസ് തടഞ്ഞിട്ടിരുന്നത്. ഇത് അന്തര്‍സംസ്ഥാന പാതയായ കെ.എന്‍.ജി റോഡില്‍ ഗതാഗത കുരുക്കിന് ഇടയാക്കിയിരുന്നു. ഇതോടെ താല്‍ക്കാലികമായി ലോറികള്‍ തടഞ്ഞിടുന്നത് നിര്‍ത്തിവെച്ചു. സി.പി.ഐ വഴിക്കടവ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലോറികള്‍ രാവിലെ ഒന്‍പത് മണിയോടെ തടഞ്ഞിട്ടത്. പടവണ്ണ ഷംസീര്‍, സിബി ആലാംമ്പളി, കാവുങ്ങല്‍ ഷിഹാബ്, എ.സുനീര്‍, ദിനേശ് ആനമറി, ഉണ്ണി കമ്മു എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞിട്ടത്. പത്ത് മണിയോടെ വാഹനങ്ങള്‍ കടത്തിവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."