HOME
DETAILS
MAL
കാട്ടാനശല്യം; ഫലവൃക്ഷങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി
backup
July 30 2016 | 23:07 PM
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ മേഖലയിലെ തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടാന്‍ടി എസ്റ്റേറ്റില്‍ ആനകളുടെ ഇഷ്ട ഭോജനം നട്ടുവളര്‍ത്തുന്നതിന് ടാന്‍ടി അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ടാന്‍ടി എസ്റ്റേറ്റിലെ പുറമ്പോക്ക് ഭൂമികളില്‍ നേന്ത്രവാഴ, പ്ലാവ്, മാവ് തുടങ്ങിയവകള്‍ നട്ടുപിടിപ്പിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ നട്ടുപിടിപ്പിക്കരുത്. വീടുകള്‍ക്ക് സമീപത്തും ഇവ നട്ടുവളര്‍ത്തരുത്. ഇത്തരം കൃഷികള്‍ നശിപ്പിച്ച് കളയാനും ഉത്തരവിട്ടിട്ടുണ്ട്. ഇവകള്‍ ഭക്ഷിക്കാനാണ് നിരന്തരമായി കാട്ടാനകള്‍ എത്തുന്നത്. കാട്ടാന ശല്യം തടയാന്‍ ഇതല്ലാതെ മറ്റ് വഴികളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."