HOME
DETAILS
MAL
ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
backup
July 30 2016 | 23:07 PM
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഊട്ടി ജില്ലാ കോടതി ഉത്തരവിട്ടു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജാമ്യം നേടി പിന്നീട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്ന പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കുന്നൂര് സ്വദേശി വിനോയ്, ഗൂഡല്ലൂര്‍ സ്വദേശി ചെറിയവന്, മലപ്പുറം സ്വദേശികളായ രഞ്ജിത്ത്, സുലൈമാന്‍, ഖലീല്‍, ഊട്ടി സ്വദേശികളായ ആന്‍ഡ്രൂസ്, ശെന്തില്‍, പ്രദീഷ്, മഞ്ഞനകൊര സ്വദേശികളായ ശങ്കര്‍, സന്തോഷ്, വെല്ലിങ്ടണ്‍ സ്വദേശി ജറാള്‍ഡ് തുടങ്ങിയ 11 പ്രതികളെയാണ് പിടികൂടാന്‍ പൊലിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."