HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആദിവാസി സ്‌കൂള്‍

  
backup
October 05 2018 | 05:10 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-25

കാട്ടാക്കട : കാട്ടിലല്ല, നാട്ടിലാണ് ഈ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂള്‍. പക്ഷേ 61 വയസ് പ്രായമുള്ള സ്‌കൂളിന്റെ സ്ഥിതി ദയനീയം. വെള്ളനാട് പഞ്ചായത്തിലെ കണ്ണമ്പള്ളി വാര്‍ഡിലെ പെരിഞ്ഞാറമൂല ഗവ. ട്രൈബല്‍ എല്‍.പി.സ്‌കൂളാണ് അധികൃതരുടെ കനിവ് തേടുന്നത്. 1957 ജൂണ്‍ 3ന് ഒരു ഓലക്കെട്ടിടത്തിലാണ് സ്‌കൂള്‍ ആരംഭിച്ചത്. ആകെ 76 കുട്ടികളാണ് 1957 - 58 വര്‍ഷത്തിലുണ്ടായിരുന്നത്. ആദിവാസികളായ കാണിക്കാര്‍ തിങ്ങി പാര്‍ക്കുന്ന ഇടമായിരുന്നു പെരിഞ്ഞാറമൂല. ഇവര്‍ക്ക് കൂടി പഠിക്കാനാണ് സ്‌കൂള്‍ തുടങ്ങിയത്. പലരും പഠിച്ച് ഉന്നത നിലയില്‍ എത്തി. കാണിക്കാര്‍ പഠിക്കാനും എത്തി. ആദിവാസി മേഖലകളിലെ കുട്ടികളടക്കം നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ആദ്യാക്ഷരം കുറിച്ച ഈ സ്‌കൂളിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്.
ഭൗതിക സാഹചര്യങ്ങളുടെ കുറവുമൂലം സമീപവാസികളായ കുട്ടികള്‍ പോലും ഈ സ്‌കൂളില്‍ പ്രവേശനം നേടുന്നില്ല. പ്രഥമ അധ്യാപികയടക്കം നാല് അധ്യാപകരും 54 വിദ്യാര്‍ഥികളുമാണ് ഇപ്പോള്‍ സ്‌കൂളിലുള്ളത്. ഇവര്‍ക്കാകട്ടെ നിന്നുതിരിയാന്‍ പോലും സ്‌കൂളിലിടമില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് ഓഫിസ് മുറി ഉള്‍പ്പെടെയുള്ള ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം രണ്ടു ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കേണ്ട സ്ഥലത്താണ് നാലു ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ് മുറികളെന്നത് ഇവിടത്തെ കുട്ടികള്‍ക്ക് കേട്ടുകേള്‍വി മാത്രമാണ്.
ഫര്‍ണിച്ചര്‍ ആവശ്യത്തിനില്ല, കളിസ്ഥലം, കംപ്യൂട്ടര്‍ ലാബ്, വായനമുറി, പാചകപ്പുര, ലാബ്, ഓഫിസ് എന്നിവയൊന്നും ഈ സ്‌കൂളിനില്ല. ഒരു നടവഴി മാത്രമാണ് സ്‌കൂളിനുള്ളത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തയാറാക്കുന്നതിനുള്ള അരിയും മറ്റു സാധനങ്ങളും പി.ടി.എ. പ്രസിഡന്റും അധ്യാപകരും തലച്ചുമടായി എത്തിക്കുകയാണ് ചെയ്യുന്നത്.
സ്‌കൂളിന് 50 സെന്റ് ഭൂമിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മാസങ്ങള്‍ക്കു മുമ്പ് അളന്നപ്പോള്‍ പന്ത്രണ്ടര സെന്റാണ് ഉണ്ടായിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. പ്രധാനകെട്ടിടം ജീര്‍ണാവസ്ഥയിലാണ്. തറപൊളിഞ്ഞിളകിയ നിലയിലാണ്. മേല്‍ക്കൂരയാകട്ടെ ചോരുന്ന നിലയിലും. പടിഞ്ഞാറും തെക്കും വടക്കും വലിയ കുന്നുകളാണ്. അതിനാല്‍ തന്നെ സ്‌കൂളിന് മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്. സ്‌കൂള്‍ വികസനത്തിനുവേണ്ട നടപടികള്‍ എത്രയും വേഗം ബന്ധപ്പെട്ട അധികൃതര്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago