കഴുവിലങ്ങ് എല്‍.പി സ്‌കൂള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍
മതിലകം: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനകീയ കൂട്ടായ്മയിലൂടെ മതിലകം ഗ്രാമപഞ്ചായത്തിലെ കഴുവിലങ്ങ് എല്‍.പി.സ്‌കൂള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍ മുന്നേറുകയാണ്. അടച്ചു പൂട്ടലിന്റെ ഭീഷണി നേരിട്ടു കൊണ്ടിരുന്ന ഈ വിദ്യാലയത്തിന് 93 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാനുണ്ട്.
തങ്ങള്‍ ആദ്യാക്ഷരം കുറിച്ച ഈ സരസ്വതി നിലയത്തെ അടച്ചു പൂട്ടലിന്റെ ഭീഷണിയില്‍ നിന്ന് എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടത് തങ്ങളുടെ ഏവരുടേയും കടമയാണെന്ന രക്ഷിതാക്കളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും ആഗ്രഹമാണ് കഴുവിലങ്ങ് എല്‍.പി.സ്‌കൂളിന് പ്രതീക്ഷയുടെ വെള്ളി വെളിച്ചം തെളിയാന്‍ ഇടയാക്കിയത്. വിദ്യാര്‍ഥികളുടെ കുറവ്, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ കടന്നു കയറ്റം, പലവിധ പ്രലോഭനങ്ങള്‍ മൂലമുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് തുടങ്ങിയ കാരണങ്ങളാല്‍ എയ്ഡഡ് സ്‌കൂളുകള്‍ പലവിധത്തിലുള്ള ഭീഷണികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ തങ്ങളുടെ വിദ്യാലയത്തിന് പുനര്‍ജീവന്‍ നല്‍കാനുള്ള നാട്ടുകാരുടേയും പൂര്‍വ വിദ്യാര്‍ഥികളുടയും പരിശ്രമം ഏറെ ശ്രദ്ധേയമാണ്.
സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെയുള്ള സ്‌കൂളിന്റെ നവീകരണത്തിന് ഏകദേശം എട്ടു ലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്. കയ്പമംഗലം എം.എല്‍.എ, ഗ്രാമപഞ്ചായത്ത്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹായവും സ്‌കൂള്‍ നവീകരണത്തിന് വികസന സമിതി പ്രതീക്ഷിക്കുന്നുണ്ട്. സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം സ്മാര്‍ട്ട് ക്ലാസ് റൂം ആരംഭിക്കുക, വിദ്യാര്‍ഥികളുടെ സര്‍ഗ ശേഷിയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക, പ്രദര്‍ശന സൗകര്യം, പൂന്തോട്ടം, ജൈവ പച്ചക്കറിത്തോട്ടം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കളയുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി ബാലകൃഷ്ണന്‍ ചെയര്‍മാനായും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.എം.സിജി കണ്‍വീനറായും രൂപീകരിച്ച സ്‌കൂള്‍ വികസന സമിതിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
തലമുറകള്‍ക്ക് വിജ്ഞാനത്തിന്റെ തിരിവെട്ടം പകര്‍ന്നു നല്‍കിയ കഴുവിലങ്ങ് എല്‍.പി. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പൂര്‍ത്തീകരിക്കാന ുള്ള പെടാപാടിലാണ് സ്‌കൂള്‍ വികസന സമിതി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."