പകല്‍വീടിന്റെയും സാംസ്കാരിക നിലയത്തിന്റെയും ഉദ്ഘാടനം
മറ്റത്തൂര്‍: ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചിലവില്‍ കടമ്പോട് പണിതീര്‍ത്ത പകല്‍ വീടിന്റെയും സാംസ്കാരിക നിലയത്തിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി. പ്രാദേശിക പത്രപ്രവര്‍ത്തന രംഗത്ത് 30 വര്‍ഷം പിന്നിട്ട ലോനപ്പന് കടമ്പോടിനെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കൊടകരര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് ചള്ളിയില്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ ജെ ഡിക്സണ്‍, ജില്ലാ പഞ്ചായത്ത് അംഗം സി ജി സിനി, മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, പി എസ് പ്രശാന്ത്, ഷീല തിലകന്, ശ്രീധരന് കളരിക്കല്‍, സുഭാഷിണി സന്തോഷ്, പിയൂസ് സിറിയക്, ടി ഡി ശ്രീധരന്, പി ജിജിത്, വി എസ് രതീഷ്, ടി വി സന്തോഷ്, എം എസ് മനോഷ്, കെ എം ബാബു എന്നിവര്‍ സംസാരിച്ചു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന് സ്വാഗതവും, വാര്‍ഡ് അംഗം പി എസ് അംബുജാക്ഷന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."