ഒരു മറുനാടന്‍ ഗ്രാമസഭ ഇതരസംസ്ഥാന തൊഴിലാളികളുടെ ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
പാനൂര്‍: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഇതരസംസ്ഥാന തൊഴിലാളികളുടെ ഗ്രാമസഭ. തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്താണ് അന്യദേശങ്ങളില്‍ നിന്നും തൊഴില്‍ തേടിയെത്തിയവര്‍ക്കായി ഗ്രാമസഭ സംഘടിപ്പിച്ചത്. തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, അസ്സം, ഉത്തര്‍പ്രദേശ്, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ 430 തൊഴിലാളികളാണ് ഗ്രാമസഭയില്‍ പങ്കെടുത്തത്. ഇന്നലെ ജോലിക്ക് അവധി നല്‍കിയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ നേരത്ത തന്നെ യോഗത്തില്‍ എത്തിച്ചേര്‍ന്നത്. തിരിച്ചറിയല്‍ രേഖ നല്‍കി പേര് രജിസ്റ്റര്‍ ചെയ്ത ശേഷം ഓരോ തൊഴിലാളികളുടെയും ഫോട്ടോ എടുത്തു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാനും ഗ്രാമസഭയില്‍ അവസരം നല്‍കി. തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ദ്വിഭാഷിയെയും ഏര്‍പ്പാടാക്കിയിരുന്നു. തൊഴിലുടമകള്‍ മുഴുവന്‍ കൂലിയും തൊഴിലാളിക്ക് കൊടുക്കുന്നില്ല, കെട്ടിട ഉടമകള്‍ പീഡിപ്പിക്കുന്നു തുടങ്ങിയ പരാതികള്‍ തൊഴിലാളികള്‍ യോഗത്തില്‍ ഉന്നയിച്ചു. കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികളുടെ സഹായത്തിനെത്തി. പരിപാടിയുടെ ഭാഗമായി ആരോഗ്യ ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. പൊലിസുമായി സഹകരിച്ച് പിന്നീട് തിരിച്ചറിയല്‍ രേഖ തൊഴിലാളികള്‍ക്ക് നല്‍കും. പഞ്ചായത്ത് പരിസരിത്ത് നടന്ന പരിപാടി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ് അധ്യക്ഷനായി. മന്ത്രിക്ക് പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് നല്‍കി. വൈസ് പ്രസിഡന്റ് നിഷ നെല്യാട്ട്, കെ.പി ചന്ദ്രന്‍, എ.സി ഷരീന, ഡോ. സല്‍മ മുഹമ്മദ്, എ.വി ബാലന്‍, നസീമ ചാമാളിയത്തില്‍, ടി.പി അബൂബക്കര്‍ ഹാജി, ഡോ. സീനത്ത് കുഞ്ഞമ്മദ് കെ.എം.കെ, പി കൃഷ്ണന്‍, എ രാഘവന്‍, തിലകന്‍, എം.കെ സജിത്കുമാര്‍, സുമേഷ് ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."