HOME
DETAILS
MAL
രജനികാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; ആശുപത്രി വിട്ടേക്കും
backup
December 27 2020 | 05:12 AM
ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിങ്ങിലായിരുന്നു താരം. സെറ്റിലെ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 22ന് അദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."