HOME
DETAILS

ശിവരഞ്ജിത്ത് ഉത്തരക്കടലാസില്‍ എഴുതിയിരുന്നത് പ്രണയ ലേഖനവും സിനിമാപ്പാട്ടുകളും

  
backup
July 23 2019 | 12:07 PM

%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത് ഉത്തരക്കടലാസ് കടത്താന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയ ലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നത്. പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ഹാളില്‍ വച്ച് ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാര്‍ക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലിസ് കരുതുന്നത്.
നേരത്തെ കന്റോണ്‍മെന്റ് പൊലീസ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകളാണ്. ഇത് സര്‍വകലാശാല യൂനിവേഴ്സിറ്റി കോളജിന് നല്‍കിയതാണെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കിട്ടിയ ഉത്തരക്കടലാസില്‍ ഒരു കെട്ട് മറ്റൊരു എസ്.എഫ്.ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാന്‍ നല്‍കിയതാണെന്ന് കോളജ് അധികൃതര്‍ പൊലിസിനെ അറിയിച്ചു.
ഹാളില്‍ എഴുതിയ ഉത്തരക്കടലാസില്‍ ചിലത് വീട്ടിലേക്ക് കൊണ്ടു വന്നശേഷം ശരിയുത്തരം എഴുതിയ കടലാസുകള്‍ കോളജിലെ ജീവനക്കാരുടെ സഹായത്തോടെ കവറില്‍ തിരുകിക്കയറ്റിയിരിക്കാമെന്നാണ് സംശയം. ഉത്തരക്കടലാസ് തിരിമറിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോഴും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്.
നാല് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമെന്നാണ് നേരത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടില്ല. ഉത്തരക്കടലാസ് തിരിമറിയില്‍ സര്‍വകലാശാലയോ യൂനിവേഴ്സിറ്റി കോളജ് അധികൃതരോ പൊലിസിന് പരാതി നല്‍കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago