HOME
DETAILS

ഔഫിന്റെ മയ്യിത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചതിനെതിരെ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും

  
backup
December 27 2020 | 06:12 AM

kerala-kanjangad-murder-ssf-state-sec-fb-post-2020

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊല ചെയ്യപ്പെട്ട അബ്ദുല്‍ റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആണ് മരണാനന്തരം നടന്നതെന്നും മരണാനന്തര ചടങ്ങുകളിലെ പാര്‍ട്ടിവത്കരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.പി മുഹമ്മദ് അഷ്ഹര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മരണാനന്തര ചടങ്ങുകളില്‍ പോലും പാര്‍ട്ടിയെ പുതപ്പിച്ചു പൊലിപ്പിക്കാനുള്ള വ്യഗ്രത വേണ്ടിയിരുന്നില്ല. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആണ് മരണാനന്തരം നടന്നത്. മരണാനന്തര ചടങ്ങുകളിലെ പാര്‍ട്ടി വത്കരണം ഒഴിവാക്കേണ്ടതായിരുന്നു.
സി പി എം ഒരല്‍പം കൂടി ഉയര്‍ന്നു ചിന്തിക്കേണ്ടിയിരുന്നു- അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ പാര്‍ട്ടി പതാക പുതപ്പിച്ച് സംഭവത്തില്‍ വിമര്‍ശനവുമായി എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ എ.പി സുന്നി പ്രസിദ്ധീകരണമായ 'രിസാല 'വാരികയുടെ ചീഫ് സബ് എഡിറ്ററുമായ മുഹമ്മദലി കിനാലൂര്‍ രംഗത്തുവന്നിരുന്നു.


പോസ്റ്റിന്റെ പൂര്‍ണ രൂപം
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷാനുകൂല നിലപാട് സ്വീകരിച്ചു എന്ന തെറ്റിനാണ് ലീഗുകാര്‍ ഔഫിനെ കൊന്നു തള്ളിയത്. കുടുംബത്തിന് സംരക്ഷണം ഉറപ്പു വരുത്തി സി പി എം വിഷയം ഏറ്റെടുക്കുകയാണുണ്ടായത്. അത് രാഷ്ട്രീയ മാന്യതയായി കണക്കാക്കാം.
എന്നാല്‍ മരണാനന്തര ചടങ്ങുകളില്‍ പോലും പാര്‍ട്ടിയെ പുതപ്പിച്ചു പൊലിപ്പിക്കാനുള്ള വ്യഗ്രത വേണ്ടിയിരുന്നില്ല. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ആണ് മരണാനന്തരം നടന്നത്. മരണാനന്തര ചടങ്ങുകളിലെ പാര്‍ട്ടി വത്കരണം ഒഴിവാക്കേണ്ടതായിരുന്നു.
സി പി എം ഒരല്‍പം കൂടി ഉയര്‍ന്നു ചിന്തിക്കേണ്ടിയിരുന്നു.
സജീവ എസ്.വൈ.എസ് പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍ ഔഫ്. സൗമ്യനായ വ്യക്തിത്വം. കക്ഷി രാഷ്ട്രീയ വടംവലികളില്‍ തല്‍പരനായിരുന്നില്ല ഔഫെന്നത് ഔഫിനെ അറിയാവുന്നവര്‍ക്കെല്ലാമറിയാം. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലും മറ്റൊന്ന് പറയുന്നില്ല. ജീവിതകാലത്ത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി പ്രത്യക്ഷപ്പെട്ടിട്ടുമില്ല.....
വിട പറഞ്ഞ സഹപ്രവര്‍ത്തകന് അകം നിറഞ്ഞ പ്രാര്‍ഥനകളാണ് ഇനിയും നല്‍കാനുള്ളത്. അതിലൊരു കുറവും വരുത്താതെ നിസ്‌കാരവും തഹ് ലീലും ദുആയും നിറഞ്ഞ് നില്‍ക്കണം.നാഥന്‍ പ്രിയ കൂട്ടുകാരന്റെ പരലോകജീവിതം സന്തോഷകരമാക്കട്ടെ...

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷാനുകൂല നിലപാട് സ്വീകരിച്ചു എന്ന തെറ്റിനാണ് ലീഗുകാർ ഔഫിനെ കൊന്നു തള്ളിയത്. കുടുംബത്തിന് സംരക്ഷണം...

Posted by Ashhar Pathanamthitta on Thursday, 24 December 2020


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago