HOME
DETAILS
MAL
ഒമാനെതിരേ തിരിച്ചടിച്ച് ഇന്ത്യ
backup
July 23 2019 | 20:07 PM
അങ്കാറ: ഒമാനെതിരേ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ കൗമാരപ്പട. നേരത്തേ 2-1ന് പരാജയപ്പെട്ടതിന് ശേഷം ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 1-0നാണ് ഇന്ത്യന്‍ ടീം വിജയം കൈക്കലാക്കിയത്. 83ാം മിനുട്ടില്‍ രോഹിത് ദാനുവാണ് ഇന്ത്യക്കായി വല കുലുക്കിയത്. ഒമാനെതിരേ ഇന്ത്യ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒരു ഗോളില്‍ മത്സരം അവസാനിപ്പിക്കാനേ സാധിച്ചുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."