നരെയ്ന്‍ & പൊള്ളാര്‍ഡ് റിട്ടേണ്‍സ്...
ഫ്‌ളോറിഡ: ലോകകപ്പിലെ കനത്ത പരാജയത്തിന്റെ പേരില്‍ പഴികേട്ട വിന്‍ഡീസ് ഇനി ക്ഷീണം മാറ്റാന്‍ ഇന്ത്യന്‍ മണ്ണിലേക്ക്. വരാനിരിക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ട് നേരത്തെ തന്നെ ടീമില്‍ അഴിച്ചുപണി നടത്തിയാണ് വിന്‍ഡീസ് ഇന്ത്യന്‍മണ്ണിലേക്ക് വിമാനം കയറുന്നത്. ഇന്നലെ ആദ്യത്തെ രണ്ട് ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചതോടെ ടീമില്‍ ശ്രദ്ധേയമായത് സുനില്‍ നരെയ്‌ന്റെയും കീറോണ്‍ പൊള്ളാര്‍ഡിന്റെയും തിരിച്ചുവരവ്. ഓഗസ്റ്റ് മൂന്നിന് തുടക്കമാവുന്ന പരമ്പരയില്‍ മൂന്ന് വീതം ടി20, ഏകദിന മത്സരവും രണ്ട് ടെസ്റ്റ് മത്സരവുമാണ് ഇരുടീമും കളിക്കുക. നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതിന് സമാനമായാണ് വിന്‍ഡീസും ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
കാര്‍ലോസ് ബ്രാത് വെയ്റ്റ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ആന്റണി ബ്രാംബിളാണ് പുതുമുഖം. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലുംഅദ്ദേഹത്തെ ശാരീരികക്ഷമതാ ടെസ്റ്റിന് വിധേയനാക്കിയ ശേഷം 11 അംഗ അന്തിമ ടീമില്‍ ഉള്‍പ്പെടുത്തും. നേരത്തേ ഇടത് കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു റസല്‍. ഓപ്പണര്‍മാരായ ജോണ്‍ കാംപല്‍, സ്പിന്നര്‍ ഗാരി പിയെറെ എന്നിവരും ടീമില്‍ ഇടം കണ്ടെത്തി.
തുടര്‍ച്ചയായി ഏകദിന ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തുന്ന വിന്‍ഡീസ് ടീം ഇത്തവണയും പെരുമ വിളിച്ചോതിയില്ല. ലോകകപ്പില്‍ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ വെറും രണ്ടില്‍ മാത്രമാണ് വെന്നിക്കൊടി നാട്ടാന്‍ കഴിഞ്ഞത്. എത്തിയതാവട്ടെ ഒന്‍പതാം സ്ഥാനത്തും.
എന്നാല്‍ ഇതില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇന്ത്യക്കെതിരേ സജ്ജരായിരിക്കുന്നതെന്ന ആത്മവിശ്വാസത്തിലാണ് ടീം ആരാധകര്‍. യുവത്വവും പരിചയസമ്പത്തും അടങ്ങിയ ടീമിനെയാണ് പരമ്പരയ്ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ടീം സിലക്ടര്‍മാരിലൊരാളായ റോബര്‍ട്ട് ഹെയ്‌നസ് പറഞ്ഞു.
ടീം: ജോണ്‍ കാംപല്‍, എവിന്‍ ലെവിസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, കീറോണ്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, കീമോ പോള്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ കോട്‌റെല്‍, ഒഷെയ്ന്‍ തോമസ്, ആന്റണി ബ്രാംബിള്‍, ആന്ദ്രേ റസല്‍, ഗാരി പിയറെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."