HOME
DETAILS
MAL
ദേശീയപാത; സമര പരിപാടിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി
backup
July 31 2016 | 00:07 AM
കയ്പമംഗലം: ദേശിയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന നടപടികളുമായി ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.ഷാജഹാന്‍ പറഞ്ഞു
. വെല്‍ഫെയര്‍ പാര്‍ട്ടി കയ്പമംഗലം മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാകാതെ ബി.ഒ.ടി ചുങ്കപ്പാത പണിയാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എം.സഈദ് മാസ്റ്റര്‍ അധ്യക്ഷനായി . ജില്ലാ സെക്രട്ടറി കെ.കെ.അജിത, സിദ്ധാര്‍ഥന്‍ മൂത്തേരി, ഫസീല ഹനീഫ്, ഇസ്ഹാക്ക് മതിലകം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."