HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് കൊടി അഴിച്ചു മാറ്റിയ സംഭവം; ഡി.വൈ.എഫ്.ഐ നേതൃത്വം ഖേദം പ്രകടിപ്പിച്ചു, പതാക പുനസ്ഥാപിച്ചു

  
backup
December 28 2020 | 11:12 AM

cheemeni-skssf-flag-issue-solved-2020

ചെറുവത്തൂര്‍: ചീമേനി ചാനടുക്കത്ത് കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫ് പതാക ദിനത്തില്‍ പ്രവര്‍ത്തകര്‍ നാട്ടിയ കൊടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അഴിപ്പിക്കുകയും നേതാക്കളെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം ഖേദം പ്രകടിപ്പിച്ചു.

ചീമേനി പൊലിസ് സ്റ്റേഷനില്‍ വച്ച് സി.ഐ യുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി നേതൃത്വം ഖേദം പ്രകടിപ്പിക്കുകയും കൊടി പുനസ്ഥാപിക്കുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്ന് രേഖാ മൂലം എഴുതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. തുടര്‍ന്ന് ഉച്ചയോടെ പതാക സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി താജുദ്ധീന്‍ ദാരിമിയുടെ നേതൃത്വത്തില്‍ പുനസ്ഥാപിച്ചു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പതാകദിനാഘോഷ പരിപാടിയുടെ ഭാഗമായി ചാനടുക്കം ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയാണ് ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍, എസ്.എസ്.എഫ് നേതാവ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി നേതാക്കളെയും പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.

തുടര്‍ന്ന് പരിപാടിയുടെ ഭാഗമായി ഉയര്‍ത്തിയ പതാക ബലം പ്രയോഗിച്ച് അഴിപ്പിക്കുകയും പ്രമേയപ്രഭാഷണം നടത്തുകയായിരുന്ന ചീമേനി ടൗണ്‍ ഖതീബും എസ്.എം.എഫ് സംസ്ഥാന സമിതിയംഗവുമായ ജാബിര്‍ ഹുദവിയെയും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെയും കൈയേറ്റം ചെയ്തത്. സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ചയാവുകയും സംഭവം വലിയ
പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ചര്‍ച്ചയില്‍ എസ് കെ എസ് എസ് എഫ് , ജില്ലാ സെക്രട്ടറി യൂനുസ് ഫൈസി, , ജാബിര്‍ ഹുദവി ചാനടുക്കം, ലുക്മാന്‍ അസ്അദി, എന്നിവരും, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി, രാധാകൃഷ്ണന്‍, സി.വി.പ്രകാശന്‍, സുഭാഷ് അറുകര 'എസ് എസ് എഫ് പ്രവര്‍ത്തകന്‍ റഫീഖ് , പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago