'കൊക്കൂണ്‍ 2018' ന് തുടക്കം; ഉദ്ഘാടനം ചെയ്തത് റോബോട്ട്
കൊച്ചി: സൈബര്‍ സുരക്ഷക്കു വേണ്ടി കേരള പൊലിസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'കൊക്കൂണ്‍ 2018' നു കൊച്ചിയില്‍ തുടക്കമായി. സൈബര്‍ സുരക്ഷയും സൈബര്‍ ലോകത്തെ ഭാവിയും ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള കോണ്‍ഫറന്‍സിന്റെ പതിനൊന്നാം പതിപ്പ് റോബോട്ടായ ഇന്‍കെര്‍ സാര്‍ബോട്ടാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യാതിഥി ആയിരുന്നു.
സൈബര്‍ സെക്യൂരിറ്റിക്കും സൈബര്‍ ബോധവല്‍കരണത്തിനും സംസ്ഥാന പൊലിസ് വളരെയേറെ പ്രാധാന്യമാണ് നല്‍കി വരുന്നതെന്ന് ഡി.ജി.പി പറഞ്ഞു. ഇന്റര്‍നെറ്റ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സൈബര്‍ പൊലിസിങിന്റെ സാധ്യത വര്‍ധിച്ചുവരികയാണെന്നും ഡി.ജി.പി പറഞ്ഞു.
ചടങ്ങില്‍ ടി.സി.എസ് റോബോട്ടിക് ഇന്റസ്ട്രീസ് ഹെഡ് ഡോ. റോഷി ജോണ്‍, അമേരിക്കയിലെ ഇന്റര്‍നാഷനല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ബെറ്റ്‌സി ബ്രോഡര്‍, ഇന്റര്‍പോള്‍ ക്രൈം ഇന്റലിജന്‍സ് ഓഫിസര്‍ സെസിലി വാലിന്‍, ക്യൂണ്‍ലാന്റ് പൊലിസ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ റൗസ്, സഊദി അറേബ്യ മലത്ത് ഐ.ടി.സി കണ്‍സല്‍ട്ടന്‍സി സി.ഇ.ഒ മുഹമ്മദ് സരി ആല്‍ ശഹരി, ഓസ്‌ട്രേലിയന്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിങ് മാനേജര്‍ താല്‍ കര്‍ട്ടന്‍, മലേഷ്യന്‍ ഗവ. എന്‍ഗേജ്‌മെന്റ് തലവന്‍ ഫസ്ലന്‍ അബ്ദുല്ല, യു.എ.ഇ ഇ- സൊസൈറ്റി വൈസ് ചെയര്‍പേഴ്‌സന്‍ ഡോ. നൈജ മുഹമ്മദ് അല്‍നഖ്‌വി, സഊദി അര്‍മോ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി വിഭാഗം തലവന്‍ അബ്ദുള്ള അല്‍ ഖംഡ്‌നി, ടി.സി.എസ് തലവന്‍ ദിനേശ് തമ്പി, വെന്‍സീ ചെയര്‍മാന്‍ കോശി സാമുവല്‍, കെ.എസ്.എ നിദാല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അലി അബ്ദുല്‍ അസീസ് അല്‍ ഹസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഫറന്‍സ് ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."