അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥന്
തൊടുപുഴ: പ്രമാദമായ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന് അച്ചടക്ക നടപടി നേരിടുന്നയാള്‍. കസ്റ്റഡി മരണക്കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്സണ് ജോസഫാണ് വിജിലന്‍സ് നടപടി നേരിടുന്നത്. നിരപരാധിയെ പ്രതിയാക്കിയതിന്റെ പേരിലാണിത്. തൊടുപുഴയില്‍ വിജിലന്‍സ് ഡിവൈ.എസ്.പി ആയിരിക്കെ ജോണ്സണ് ജോസഫ് യഥാര്‍ഥ പ്രതിയെ മാറ്റി നിരപരാധിയെ ഉള്‍പ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. മന്നാങ്കണ്ടം വില്ലേജില്‍ നടന്ന പാറ ഖനനത്തിന് തെറ്റായ സ്കെച്ച് നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് സംഭവം.
ഇതില്‍ വില്ലേജ് ഓഫിസര്‍ കെ.എസ് സാബുവിനെതിരേ കേസെടുത്തിരുന്നു. തന്റെ മുന്‍ഗാമിയായ വി. ജയ ആണ് ഇതൊപ്പിട്ട് നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയില്ലെന്നായിരുന്നു സാബുവിന്റെ പരാതി. ഇത് ശരിയെന്ന് കണ്ടെത്തിയതോടെ ഡിവൈ.എസ്.പിയില്‍ നിന്ന് വിശദീകരണം തേടി ഐ.ജി കത്തും അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."