ഫാസിസ്റ്റ് ശക്തികള്‍ക്കക്കെതിരേ ജനാധിപത്യ പാര്‍ട്ടികള്‍ ഒരുമിച്ചു പോരാടണം: ജിദ്ദ എസ്.വൈ.എസ്
ജിദ്ദ: പൗരസ്വാതന്ത്രത്തിനും മനുഷ്യന്റെ അവകാശങ്ങള്‍ക്കുംമേല്‍ നീതി നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ത്യന്‍ മതേതരത്വത്തിന് ഭൂഷണമല്ലെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന രാജ്യത്ത് ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും ജിദ്ദ എസ്.വൈ.എസ് സെന്‍ട്രല്‍ കമ്മിറ്റി.
രാജ്യത്ത് അടുത്ത കാലങ്ങളിലായി ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഭരണകൂടം ഇത് കണ്ടില്ലെന്നു നടിക്കുന്നത് ലജ്ജാവഹമാണെന്നും ഇത്തരം ഫാസിറ്റ് ഭരണ കൂടങ്ങള്‍ക്ക് എതിരേ ജനാധിപത്യ മതേതര പാര്‍ട്ടികള്‍ ഒരുമിച്ചു നിന്ന് പേരാടേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
ജെ.ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അബ്ദുല്‍ ബാരി ഹുദവി അധ്യക്ഷത വഹിച്ചു. ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സവാദ് പേരാമ്പ്ര വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അലി മൗലവി നാട്ടുകല്‍, അബ്ദുല്ല ഫൈസി കുളപറമ്പ്, മുസ്തഫ ബാഖവി ഊരകം, എം.സി സുബൈര്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹകീം വാഫി നന്ദി പറഞ്ഞു.
ഭാരവാഹികളായി മുസ്തഫ ബാഖവി ഊരകം (ചെയര്‍മാന്‍), ജാഫര്‍ വാഫി (പ്രസിഡന്റ്്) സയ്യിദ് അന്‍വര്‍ തങ്ങള്‍,അബ്ദു റഹിമാന്‍ ഫൈസി മുതുവല്ലൂര്‍ , സൈനുദ്ദീന്‍ ഹുദവി, അബ്ദുല്ല തോട്ടോകാട് (വൈ: പ്രസിഡന്റുമാര്‍) അബ്ദുല്‍ ഹക്കീം വാഫി ചെറുമുറ്റം (ജനറല്‍ സെക്രട്ടറി) അഷ്‌റഫ് ഫൈസി,റഷീദ് മണിമൂളി,ഫിറോസ് പരതുകാട്, അബ്ദുല്‍ മുസവിര്‍, സാലിം അമ്മിനിക്കാട് (ജോ: സെക്രട്ടറിമാര്‍ ) അബ്ബാസ് ഹുദവി കരുവാരകുണ്ട് (ട്രഷറര്‍ ) എന്നിവരെയും തെരഞ്ഞെടുത്തു. ഇസ്‌ലാമിക് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."