അറിവാണ് ഔന്നത്യത്തിന്റെ അടിത്തറ: ഹൈദരലി തങ്ങള്‍
ചേളാരി: അറിവാണ് മാനുഷിക പുരോഗതിയുടെ അടിത്തറയെന്നും ഉയരങ്ങളിലേക്കുള്ള മാര്‍ഗം വിജ്ഞാന സമ്പാദനത്തിലൂടെയാണ് ലഭിക്കുന്നതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വിജ്ഞാനം കൈമാറുകയെന്ന ദൗത്യമാണ് മദ്‌റസാധ്യാപകര്‍ നിര്‍വഹിക്കുന്നത്. ശാന്തിയുടേയും സമാധാനത്തിന്റേയും അച്ചടക്കത്തിന്റെയും സന്ദേശങ്ങള്‍ സമൂഹത്തിനു കൈമാറുകയാണ് മുഅല്ലിംകള്‍ നിര്‍വഹിക്കുന്ന ദൗത്യമെന്നും തങ്ങള്‍ പറഞ്ഞു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ റെയ്ഞ്ച് സാരഥി സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍. ചടങ്ങില്‍ മുഅല്ലിം ഓഡിറ്റോറിയം ഉദ്ഘാടനവും എസ്.കെ.എസ്.ബി.വി സുവനീര്‍ പ്രകാശനവും തങ്ങള്‍ നിര്‍വഹിച്ചു. ഹംസ ഹാജി മൂന്നിയൂര്‍ സുവനീര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.
ചടങ്ങില്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് പൂക്കോയ തങ്ങള്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, എസ്.കെ ഹംസ ഹാജി, ഹാജി പി.കെ മുഹമ്മദ്, മുസ്തഫ മുണ്ടുപാറ, കാടാമ്പുഴ മൂസ ഹാജി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി, പി.ഹസൈനാര്‍ ഫൈസി, സി.മുഹമ്മദലി ഫൈസി, ടി പി അലി ഫൈസി, വി.എം ഇല്ല്യാസ് ഫൈസി, എ.യു ഇസ്മാഈല്‍ ഫൈസി, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, എം. ഷാജഹാന്‍ അമാനി കൊല്ലം, എ.ആര്‍ ശറഫുദ്ദീന്‍ അല്‍ജാമിഇ, ശരീഫ്ദാരിമി ഗൂഡല്ലൂര്‍, കെ.എല്‍ ഉമര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാമുദായിക
സൗഹാര്‍ദത്തിന്റെ
വാഹകരാവുക:
ജിഫ്‌രി തങ്ങള്‍
ചേളാരി: സാമുദായികസൗഹാര്‍ദത്തെ പ്രയോഗവല്‍ക്കരിക്കുകയാണ് രാജ്യം നേരിടുന്ന പ്രതിസന്ധിക്കുള്ള പരിഹാര മാര്‍ഗമെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ചേളാരിയില്‍ എസ്.കെ.ജെ .എം സാരഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. മനസുകള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിച്ചു കൂടാ. വര്‍ഗീയതയും തീവ്രവാദവും ഇല്ലാതാക്കുന്നത് നമ്മുടെ പ്രവര്‍ത്തനരീതികളിലൂടെയാവണം. ഇസ്‌ലാമിനെ ജീവിത രീതിയിലൂടെയാണ് പരിചയപ്പെടുത്തേണ്ടത്. അതിലൂടെ തെറ്റിദ്ധാരണ തിരുത്താനും മതത്തെ മനസിലാക്കാനും അവസരമുണ്ടാകും. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തില്‍ സമസ്ത വലിയ പങ്കാണ് വഹിച്ചത്. മതബോധം പകരുന്നതില്‍ സമസ്ത വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. വൈജ്ഞാനിക പുരോഗതിക്കു മാനുഷിക നന്‍മയും മത സൗഹാര്‍ദവും സമൂഹത്തില്‍ പ്രായോഗികമായി പരിശീലിപ്പിക്കുന്നതില്‍ മാതൃകാപരമായ പങ്കാണ് മദ്‌റസാധ്യാപകര്‍ വഹിക്കുന്നത്.
മത പ്രബോധന രംഗത്ത് ഇഖ്‌ലാസും വിശുദ്ധമായ ലക്ഷ്യവുമാണ് ഉണ്ടാവേണ്ടത്. ഏല്‍പ്പിക്കപ്പെട്ട ദൗത്യം സത്യമാണെന്ന ബോധ്യമാണ് പ്രതിസന്ധികളെ അതിജയിക്കാന്‍ പ്രവാചകന്‍മാര്‍ക്ക് കരുത്തായിരുന്നതെന്നും പ്രബോധന രംഗത്ത് പ്രവാചകരീതിയും ഇതു പിന്തുടര്‍ന്ന മുന്‍ഗാമികളുടെ മാര്‍ഗവുമാണ് നാം അവലംബിക്കേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."