അംഗപരിമിത അവകാശ നിയമം: കരട് പുറത്തിറക്കി
തിരുവനന്തപുരം: അംഗപരിമിത അവകാശ നിയമം 2016ന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രാബല്യത്തില്‍വരുത്താന്‍ ഉദ്ദേശിക്കുന്ന ചട്ടങ്ങളുടെ കരട് പുറത്തിറക്കി.
പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ അടുത്തമാസം മൂന്നുവരെ രേഖപ്പെടുത്താം. ഈ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചായിരിക്കും അന്തിമ ചട്ടങ്ങള്‍ക്ക് രൂപംനല്‍കുക. ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഈ നിയമം വരുന്നതോടെ രജിസ്റ്റര്‍ ചെയ്യേണ്ടതായി വരുമെന്നതാണ് പ്രധാന സവിശേഷത. സര്‍ക്കാര്‍ പുറത്തിറക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുമാകൂ. കരട് ചട്ടങ്ങളുടെ പ്രകാശനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു.
ഭിന്നശേഷിക്കാര്‍ക്കുളള പരിഗണനകളും അവകാശങ്ങളും വ്യക്തമായി പ്രതിപാദിക്കുന്ന ഭിന്നശേഷി; ഒരവലോകനം എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ആണ് പുസ്തകം തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."