HOME
DETAILS
MAL
കന്നുകാലി കശാപ്പ് നിയന്ത്രണം; ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി
backup
May 29 2017 | 12:05 PM
കൊച്ചി: കന്നുകാലി കശാപ്പ് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേരളാ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി സജി നല്കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം ഹരജിയില്‍ മറ്റന്നാള്‍ തുടര്‍വാദം കേള്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ നിയമം അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."