HOME
DETAILS
MAL
ദേശീയപാതയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു
backup
October 06 2018 | 05:10 AM
പന്തീരാങ്കാവ്: ദേശീയപാത 66ല്‍ കൂടത്തും പാറയ്ക്കടുത്ത് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മറിഞ്ഞത് മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിനിടയാക്കി.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തിരക്കുള്ള സമയമായിരുന്നെങ്കിലും ആരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി ഏറെ പ്രയാസപ്പെട്ടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. ടിപ്പര്‍ ലോറിയുടെ പിന്‍വശത്തുള്ള ടയറുകള്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്. പൊട്ടിയ ടയറുകള്‍ പൂര്‍ണമായും തേയ്മാനം സംഭവിച്ച അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."