യു.പി: യുവതിയെ ആര്.എസ്.എസ് പ്രവര്ത്തകന് തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ ആര്.എസ്.എസ് പ്രവര്ത്തകന് തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു. ആഗ്രയ്ക്ക് സമീപം ഫിറോസാബാദ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വീട്ടില്‍ തനിച്ചായ സമയത്ത് അതിക്രമിച്ച് ഉള്ളിലെത്തി പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. സ്ഥിരമായി വീട്ടില്‍ വരാറുള്ള ആളാണ് പീഡിപ്പിച്ചത്. ഇതിനിടെ ഒരുദിവസം എത്തിയപ്പോള്‍ വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ ഇനി വരരുതെന്നും ഇറങ്ങിപ്പോവാനും യുവതി ആവശ്യപ്പെട്ടു.
എന്നാല്‍, പിന്നീട് വീട്ടിലെത്തി തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. നിലവിളി കേട്ട് സമീപത്ത് താമസിക്കുകയായിരുന്നു ബന്ധു എത്തിയതോടെ അക്രമി സ്ഥലം വിട്ടു. താന്‍ ആര്.എസ്.എസ് പ്രവര്‍ത്തകനാണെന്നും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വെല്ലുവിളിച്ചാണ് അക്രമി പോയതെന്നും യുവതി പൊലിസില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."