കുനിയില്‍ ഇരട്ടക്കൊല: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച
മഞ്ചേരി: കുനിയില്‍ ഇരട്ട കൊലക്കേസ് സാക്ഷികളെ ഭീഷണിപ്പെടുത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും.
സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ഒന്നാം പ്രതി മുക്താര്‍, നാലാം പ്രതി ഉമ്മര്‍, ഏഴാം പ്രതി ഫസല്‍ റഹ്മാന് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം വിസ്താരത്തിനിടെ ഒന്നാം പ്രതിയില്‍ നിന്നും കോടതി നേരിട്ട് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. വിസ്താരം തുടങ്ങിയ ദിവസവും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തിയതിയതായും സ്പെഷ്യന്‍ ബ്രാഞ്ച് കണ്ടെത്തി. കോടതിയില്‍ കനത്ത പൊലിസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊളക്കാടന്‍ സഹോദരങ്ങളായ അബൂബക്കര്‍ (കുഞ്ഞാപ്പു48), അബ്ദുള്‍ കലാം ആസാദ് (37) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊല പ്പെടുത്തിയെന്നാണ് കേസ്. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. 10 ദൃക്സാക്ഷികളുള്പെടെ 365 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."