വില്ലേജ് ഓഫിസുകള്‍ക്ക് ഇനി പുതിയ മുഖം; അജാനൂരില്‍ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാര്യക്ഷമവും ജനസൗഹൃദവുമായ സിവില്‍ സര്‍വിസ് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി കേരള എന്‍ .ജി.ഒ യൂനിയന്‍ ജില്ലയില്‍ പതിനെട്ടു വില്ലേജ് ഓഫിസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം അജാനൂര്‍ വില്ലേജ് ഓഫിസിനോട് അനുബന്ധിച്ചു നിര്‍മിച്ച ജനസൗഹൃദ ഇരിപ്പിടം ഉദ്ഘാടനം ചെയ്തു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിച്ചു .
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷനായിരുന്നു. ഫര്‍ണിച്ചര്‍ വിതരണത്തിന്റെ ഉദ്ഘാടനം ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എസ്. ശശിധരന് പിള്ള, അജാനൂര്‍ വില്ലേജ് ഓഫിസര്‍ പി. ഗോപാലകൃഷ്ണന് നല്കി നിര്‍വഹിച്ചു.
എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി ഉഷ , ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റംഗം കെ. നരേഷ് കുമാര്‍, എന്‍.ജി.ഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.പി കുഞ്ഞിമൊയതീന്, ജില്ലാ സെക്രട്ടറി കെ.പി ഗംഗാധരന്, ജില്ലാ പ്രസിഡന്റ് എം. ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."