'പൊലിസ് പക്ഷപാതപരമായി പെരുമാറുന്നു'
കോഴിക്കോട്: കാരന്തൂര്‍ മര്‍കസിലെ വിദ്യാഭ്യാസ തട്ടിപ്പ് വിഷയത്തില്‍ പൊലിസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എ. മര്‍കസ് മാനേജ്‌മെന്റിനെതിരേയുള്ള സമരമെന്ന് കേള്‍ക്കുമ്പോള്‍ പൊലിസിന് ഹാലിളകുകയാണ്. എന്തുകൊണ്ടാണ് പൊലിസ് ഏകപക്ഷീയമായി പെരുമാറുന്നതെന്ന് മനസിലാവുന്നില്ല. കോഴിക്കോട് ഡി.സി.സി ഓഫിസില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമരം ചെയ്യുന്നവരില്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികളുമുണ്ട്. കാന്തപുരം വിഭാഗത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫുകാരും സമരത്തിലുണ്ട്.
വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായപ്പോള്‍ അത് പരിഹരിക്കാനെത്തിയവര്‍ക്കെതിരേയാണ് പൊലിസ് കേസെടുക്കുന്നത്. ജനപ്രതിനിധികളെ പോലും ഉപദ്രവിക്കുകയാണ്. നിരപരാധികളെ വേട്ടയാടുന്നത് പൊലിസ് അവസാനിപ്പിക്കണമെന്നും സംഭവത്തില്‍ ലീഗിനെതിരേ ആക്ഷേപമുന്നയിക്കുന്നതില്‍ അര്‍ഥമില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."