HOME
DETAILS

ആം ആദ്മി: ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള ദൂരം

  
backup
July 31 2016 | 19:07 PM

%e0%b4%86%e0%b4%82-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%ae%e0%b4%bf-%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8



സമകാലിക ഇന്ത്യന്‍രാഷ്ട്രീയത്തിന് ഏറെ ചര്‍ച്ചയ്ക്ക് ഇടനല്‍കിയ ഒരുജനവിധിയാണു 2015-ല്‍ ഡല്‍ഹി നിയമസഭയിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയകക്ഷിയായ കോണ്‍ഗ്രസും ഒരുവര്‍ഷം മുന്‍പുമാത്രം ഒറ്റക്കക്ഷിയെന്നനിലയില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞ ബി.ജെ.പിയും നിര്‍ണായകമായ സാന്നിധ്യമേ അല്ലാതായിത്തീര്‍ന്ന ജനവിധിയാണ് ആ തെരഞ്ഞെടുപ്പിലൂടെയുണ്ടായത്.  ഒറ്റയംഗത്തെപ്പോലും നിയമസഭ കാണിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. മൂന്നുപേര്‍ മാത്രമേ ബി.ജെ.പി അംഗങ്ങളായുള്ളു.
2014-ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്കക്ഷിഭരണം രണ്ടരപതിറ്റാണ്ടിനുശേഷം തിരിച്ചുകൊണ്ടുവന്ന് ബി.ജെ.പി അധികാരത്തിലെത്തിയിരിക്കുന്നു. കേന്ദ്രമന്ത്രാലയത്തിന്റെ മൂക്കിനു താഴെ പ്രധാനമന്ത്രിയും മന്ത്രിസഭയിലെ മിക്ക അംഗങ്ങളും പാടുപെട്ടിട്ടും കോടിക്കണക്കിനു രൂപയും അധികാരത്തിന്റെ മുഴുവന്‍ സ്വാധീനവും മുതലുമിറക്കിയിട്ടും നവജാതശിശുവെന്ന് ഇന്ത്യന്‍ രാഷ്ട്രീയം ഒട്ടൊരു പരിഹാസത്തോടെ വിലയിരുത്തിയ ആംആദ്മി പാര്‍ട്ടി എഴുപതില്‍ അറുപത്തേഴു സീറ്റു നേടി അധികാരത്തിലെത്തി.


രൂപീകരിക്കപ്പെട്ട്  അധികം വൈകാതെ ഒരു രാഷ്ട്രീയകക്ഷി സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയതു പുതുമയല്ല. അസം ഗണപരിഷത്തും തെലുങ്കുദേശവും പിറന്ന് ഒരുവര്‍ഷത്തിനകം അധികാരത്തിലെത്തിയിട്ടുണ്ട്. വേഗത്തില്‍ അധികാരത്തിലേറിയതല്ല ആംആദ്മി പാര്‍ട്ടിയുടെ വിജയത്തെ പ്രസക്തമാക്കിയത്, അതിനു കണ്ടെത്തിയ മാര്‍ഗമാണ്. മതത്തിന്റെയോ ജാതിയുടെയോ വര്‍ണ,ദേശ,ഭാഷകളുടെയോ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാതെ ജനകീയപ്രശ്‌നങ്ങളുയര്‍ത്തി നേടിയതാണ് ആ ജനവിധി.


ഏഴുപതിറ്റാണ്ടു നീണ്ടുകിടക്കുന്ന ഇന്ത്യന്‍ ജനാധിപത്യ, രാഷ്ട്രീയശരീരത്തില്‍ അടിഞ്ഞുകൂടിയ അഴുക്കിനെ തൂത്തുമാറ്റാനുള്ള ചൂലുമായി സത്യസന്ധതയുടെയും സഹജീവിസ്‌നേഹത്തിന്റെയും സന്മനോഭാവത്തിന്റെയും രാഷ്ട്രീയം പറഞ്ഞു സാധാരണക്കാരെ സമീപിച്ച അരവിന്ദ് കെജ്‌രിവാള്‍ അഴിമതിക്കെതിരേ പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുവാന്‍ 54 ശതമാനം വരുന്ന ഡല്‍ഹി ജനത മുന്നോട്ടു വന്നു. നേരത്തെ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലിരിക്കാന്‍ കിട്ടിയ അവസരം 49 ദിവസമാക്കി ചുരുക്കി രാജിവച്ചിറങ്ങിയ അരവിന്ദ് കെജ്‌രിവാള്‍ പ്രായോഗികരാഷ്ട്രീയത്തില്‍ പരാജയപ്പെട്ടുവെന്നു പരക്കെ വിലയിരുത്തപ്പെട്ട പശ്ചാത്തലത്തിലാണു തെരഞ്ഞടുപ്പ് നടന്നത്.


ജനാധിപത്യസമൂഹത്തില്‍ അധികാരത്തിന്റെ യഥാര്‍ഥ അവകാശികള്‍ വോട്ടവകാശമുള്ള ജനതയാണെന്നും അവരിലേയ്ക്ക് അധികാരം വിന്യസിക്കപ്പെടുന്നതിലൂടെ മാത്രമേ രാഷ്ട്രശരീരം പുഷ്ടിപ്പെടൂവെന്നും സാധാരണക്കാരെ  മുന്‍നിര്‍ത്തി സംസാരിച്ച അരവിന്ദ് കെജ്‌രിവാള്‍ ഇന്ത്യന്‍ അധികാര ശ്രേണി നാലാമത്തെ തട്ടായ ഗ്രാമസഭകളിലേയ്ക്കു  വ്യാപിപ്പിക്കുന്നതിന്റെ പ്രാധാന്യമാണ് എടുത്തു പറഞ്ഞത്. ആകെയുള്ള 70 നിയോജകമണ്ഡലങ്ങള്‍ക്ക് അത്രയുംതന്നെ പ്രകടനപത്രികകള്‍ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ ജനത ആവശ്യപ്പെടുന്ന ഭരണനിര്‍വഹണം സാധ്യമാക്കുമെന്ന തികച്ചും ലളിതവും സുതാര്യവും സുഗ്രഹവുമായ രീതി പിന്തുടരുമെന്നതായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗാദാനം.


വടവൃക്ഷംപോലെ വളരുന്ന പൊതുജീവിതത്തിലെ അഴിമതിയുടെ വേരറുക്കാന്‍ പല്ലുംനഖവുമുള്ള ജനലോക്പാല്‍ നിയമം കൊണ്ടുവരുമെന്നു പറഞ്ഞതും  ജനങ്ങളെ ആവേശം  കൊള്ളിച്ചു. പെട്ടിയിലടച്ചു രഹസ്യമായി സൂക്ഷിച്ചുനിയമസഭയില്‍വച്ചു മാത്രംതുറന്ന് ഓരോ വര്‍ഷവും വായിച്ചിരുന്ന ബജറ്റുകള്‍ക്കു പകരം ജനങ്ങള്‍ നിര്‍ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ ധനസമാഹരണ വിനിയോഗസമ്പ്രദായം ആവിഷ്‌ക്കരിക്കുമെന്നും സ്വരാജ് ബജറ്റെന്നപേരില്‍ പൊതുജനപങ്കാളിത്തത്തോടെ അതു നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ഡല്‍ഹി ജനതയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന കുടിവെള്ളവും വൈദ്യുതിയും സൗജന്യ നിരക്കില്‍ വിതരണം ചെയ്യുമെന്നും പാര്‍ട്ടി ജനങ്ങളോട് പറഞ്ഞു.
അധികാരത്തിലേറി  ഒരുവര്‍ഷംകൊണ്ടുതന്നെ താന്‍ മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ  വ്യത്യസ്തത അനുഭവവേദ്യമാക്കി ലോകശ്രദ്ധ നേടുന്ന നേതാവിനെയാണു കണ്ടത്. 20,000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യമാക്കിയും ആതുരസേവനത്തിനു ചേരികളില്‍പ്പോലും ശീതീകരണസംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ആയിരം മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചും തെരുവില്‍ക്കഴിഞ്ഞ അഞ്ഞൂറിലധികം കുടുംബങ്ങളെ ഫ്‌ളാറ്റുകളിലേയ്ക്കു പുനരധിവസിപ്പിച്ചും സ്ത്രീസുരക്ഷ ക്രമീകരണങ്ങളോടെ 1000 ബസ്സുകള്‍ പുറത്തിറക്കിയും  സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാലായിരത്തിലധികം ക്ലാസ്സ് മുറികള്‍ പണിതും രണ്ടായിരത്തിലധികം  പൊതുശൗചാലയങ്ങള്‍  നിര്‍മ്മിച്ചും അത് മുന്നേറി.


സാധാരണക്കാരന്റെ ദൈനംദിനജീവിതത്തെ ബാധിക്കുന്ന നികുതിയില്‍ വര്‍ധനവരുത്താതെ 23 ശതമാനം അധിക റവന്യൂവരുമാനത്തിലൂടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള വക എങ്ങനെ കണ്ടെത്തിയെന്ന യാഥാര്‍ഥ്യത്തെക്കുറിച്ചു പഠിയ്ക്കാന്‍ കേരള ധനകാര്യമന്ത്രി ഡല്‍ഹി സന്ദര്‍ശിച്ചത് ഈയിടെയായിരുന്നു. 20,000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യമായി നല്‍കിയിട്ടും ഡല്‍ഹി ജലബോര്‍ഡ് 143 കോടി രൂപയുടെ അധിക വരുമാനം എങ്ങനെ നേടി  എന്നും കരാര്‍ നിശ്ചയിച്ച് നല്‍കിയ മൂന്ന് മേല്‍പാലങ്ങളുടെ നിര്‍മാണനിധിയില്‍നിന്ന് ഏകദേശം 450 കോടി രൂപ തിരിച്ച്  പിടിക്കാനും അതുപയോഗിച്ച് പൊതു ആശുപത്രികളില്‍ മരുന്നും മെഡിക്കല്‍ ടെസ്റ്റുകളും സൗജന്യമാക്കിയതിനെ കുറിച്ചും സംസ്ഥാന ധനമന്ത്രി ആരായുകയുണ്ടായി. മുന്‍ സര്‍ക്കാറുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഒഴിഞ്ഞ ഖജനാവുകളെ കുറിച്ച് വ്യാകുലപ്പെടുന്നതിന്  പകരം സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്  ആവശ്യമായ ഫണ്ട് ജനങ്ങള്‍നികുതി വിഹിതമായി അറിഞ്ഞ് കൊടുക്കുന്ന  സാഹചര്യം സൃഷ്ടിക്കാന്‍ ഡല്‍ഹി ഗവണ്‍മെന്റിന് സാധിച്ചു. അഴിമതിക്കാരും കൊള്ളക്കാരുമല്ല ഭരണാധികാരികളായി ഇരിക്കുന്നത് എന്ന് പൊതുജനത്തിന് ബോദ്ധ്യപ്പെട്ടതിന്റെ പ്രതിഫലനമാണ് സംസ്ഥാന ഖജനാവിലേക്ക്  അധിക റവന്യൂ വരുമാനമായി സമാഹരിക്കപ്പെട്ടത്. ഡല്‍ഹിയെ മൂടുന്ന പുകമഞ്ഞിന്പാരിസ്ഥിതിക പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട ഓഡ്ഈവന്‍  പരീക്ഷണവും അത്മപ്രേരിതരായ ജനത ഏറ്റെടുത്ത് വിജയിപ്പിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വന്തം കാറിലെ യാത്ര വേണ്ടെന്ന് വെച്ചു.  പൊതു ഗതാഗത സംമ്പ്രദായം പരമാവധി പ്രയോജനപ്പെടുത്തിയും നാടിന്റെ നന്മ ലാക്കാക്കി മുന്നോട്ട് വച്ച ആ പദ്ധതിയെ ഭരണകൂടത്തിന്റെ  ബലപ്രയോഗമേതും കൂടാതെ വിജയിപ്പിക്കാനും ഡല്‍ഹിക്ക് കഴിഞ്ഞു.


     ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്‌കാരിക-സാമൂഹ്യ മണ്ഡലങ്ങളിലും വിദ്യാഭ്യാസ-ആതുരസേവന-പൊതുഭരണ മേഖലയിലും മെച്ചപ്പെട്ടതെന്ന് അവകാശപ്പെടാവുന്ന കേരളവും സഞ്ചരിക്കേണ്ടത് അവിടെ നിന്നും മുന്നോട്ട് തന്നെയാണ്. ജാതിമതശക്തികളുടെ ചെല്‍കൂത്തിനൊപ്പിച്ച് പാവനാടകം കളിക്കുന്ന മുന്നണികളും ധ്രുവീകരണ രാഷ്ട്രീയം വഴി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന മതബന്ധശക്തികളും കേരളം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആര്‍ജ്ജിച്ച മൂല്യങ്ങളെ അവഗണിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്നു. അധികാരം ഉന്നതരുടെ താത്പര്യസംരക്ഷണോപകരണവും അഴിമതിക്ക് വേണ്ടി മാത്രമുള്ളതും ആണെന്ന് കരുതുന്നവരും പ്രത്യയശാസ്ത്രദു:ശാഠ്യം കൊണ്ട് മണ്ണും തൊഴിലും വ്യവസായ രംഗവും മൃതാവസ്ഥയിലെത്തിച്ചവരും കേരളം ഒരിക്കലും കൈവിടരുതാത്ത സര്‍വധര്‍മ്മസമഭാവം തകര്‍ക്കാനാഗ്രഹിക്കുന്നവരും സാധാരണക്കാരന്റെ സ്വപ്നത്തിന്‍മേലാണ് കരാളനൃത്തം ചെയ്യുന്നത് എന്ന തിരിച്ചറിവ് കേരളീയ പൊതുബോധത്തിലും വെളിച്ചം വിതറുന്നുണ്ട്. അധ്വാനം കൈമുതലാക്കി അന്നം കണ്ടെത്തുന്നവന്റെ സിരകളില്‍ ഒഴുകുന്ന രക്തത്തിന് ഡല്‍ഹിയിലും കേരളത്തിലും ഒരേ നിറമാണ്. നിലവിളിയുടെയും പ്രതിഷേധത്തിന്റെയും രോഷപ്രകടനത്തിന്റെയും സ്ഥാനവും സമാനമാണ്. അതുകൊണ്ടു നിലവിലുള്ള രാഷ്ട്രീയ-പൊതുബോധ മണ്ഡലങ്ങളെ ഈ ചിന്ത വൈകാതെ അപനിര്‍മിക്കാതിരിക്കില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  29 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  38 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago