HOME
DETAILS

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐയുടെയും സി.പി.ഒയുടെയും ജാമ്യാപേക്ഷ വീണ്ടും തള്ളി

  
backup
July 25 2019 | 19:07 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0-4

 

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി വീണ്ടും തള്ളി. കേസിലെ ഒന്നും നാലും പ്രതികളായ എസ്.ഐ കെ.എ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്.
രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം കേസ് അന്വേഷണവുമായി പുറത്തായിരുന്നുവെന്നും മറ്റ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും എസ്.ഐയുടെ വക്കീല്‍ വാദിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ഇത് പൊളിഞ്ഞു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."