HOME
DETAILS

നോമ്പും ആരോഗ്യവും

  
backup
May 29 2017 | 21:05 PM

%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82

മാനസികവും ശാരീരികവുമായ ആരോഗ്യ സൃഷ്ടിയാണ് റമദാനിലൂടെ നമുക്ക് സാധ്യമാവുന്നത്. അല്ലാഹുവാണ് നമ്മുടെ മനസിനെയും ശരീരത്തെയും സൃഷ്ടിച്ചത്. അതിനാല്‍ അവയുടെ ഘടനയും നടത്തിപ്പും ഏറ്റവും കൂടുതല്‍ അറിയുന്നവനും അവന്‍ തന്നെ.
'നിങ്ങള്‍ക്കു ഞാന്‍ മുന്‍ഗാമികള്‍ക്കു നിര്‍ബന്ധമാക്കിയതുപോലെ നോമ്പിനെ നിര്‍ബന്ധമാക്കി. അതിലൂടെ നിങ്ങള്‍ മുത്തഖീങ്ങളായി തീരുവാന്‍ വേണ്ടി.' വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനമാണിത്. മുത്തഖി ആവുകയെന്നാല്‍ ദൈവനിയമങ്ങളെ അനുവര്‍ത്തിക്കുന്നവനാവുക എന്നാണ് അര്‍ഥം. ഏതൊരു കാര്യത്തിനും അല്ലാഹ് എന്നൊരു ചിന്ത ഉണ്ടായിത്തീരുന്നത് മനുഷ്യമനസിന് ശാന്തിയും സമാധാനവും നല്‍കുന്നു.

ശാരീരികാരോഗ്യ ഘടനയിലും നോമ്പ് ഇടപെടുന്നു. പതിനൊന്നു മാസത്തോളമായുള്ള നിരന്തര പ്രവര്‍ത്തനങ്ങളില്‍ നിന്ന് പകലുകളില്‍ അന്നനാളങ്ങള്‍ക്കും മറ്റും വിശ്രമം ആകുന്നുവെന്നത് നോമ്പിന്റെ പ്രത്യേകതയാണ്. നോമ്പു തുറക്കുമ്പോഴും മറ്റും പാലിക്കേണ്ട ഭക്ഷണ രീതികള്‍ ഒരു ഉത്തമ ഉപദേശകനായ ഫാമിലി ഡോക്ടറെ പോലെ പുണ്യനബി ഉണര്‍ത്തുന്നു.

നോമ്പുമുറിക്കുമ്പോള്‍ ഇന്തപ്പഴത്തിനു മുന്‍തൂക്കം നല്‍കിയ പ്രവാചക വചസ് ഏറെ പ്രസിദ്ധമാണ്. ഈന്തപ്പഴം ശരീരഘടനയെ പൂര്‍ണമായും നിയന്ത്രിക്കാവുന്ന ഉത്തമ ഔഷധമാണെന്ന് ഇന്നു കണ്ടെത്തിയിട്ടുണ്ട്.
പ്രഭാതം മുതല്‍ ഉണങ്ങിക്കിടക്കുന്ന അന്നനാളങ്ങള്‍ക്ക് പ്രദോഷത്തില്‍ പൊടുന്നനെ വന്നുചേരാന്‍ സാധ്യതയുള്ള ആഘാതത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ ഈന്തപ്പഴത്തിനാവുന്നു. ഉണങ്ങിക്കിടക്കുന്ന കുടലുകള്‍ക്ക് ടോണിക് കൂടിയാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന്റെ അഭാവത്തില്‍ മാത്രമാണ് കാരക്കയിലേക്കും പച്ചവെള്ളത്തിലേക്കും പ്രവാചകാധ്യാപനം സൂചന നല്‍കിയത്.

ആധുനിക സമൂഹം ഏറെ പാഠമുള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട അധ്യാപനമാണിത്. ഈന്തപ്പഴം ആദ്യമായി കഴിച്ച് നോമ്പ് തുറക്കുന്നതിലൂടെ പുണ്യനബിയുടെ സുന്നത്ത് ലഭിക്കുന്നു. മാത്രമല്ല നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മൂന്നു ഘടകങ്ങള്‍ പറഞ്ഞിടത്ത് ഒരിക്കല്‍പോലും പുണ്യനബി പറഞ്ഞിട്ടില്ലാത്ത പാനീയങ്ങളുടെ ഉപയോഗം സുന്നത്ത് നഷ്ടപ്പെടുത്തുന്നു എന്ന് മാത്രമല്ല നമ്മുടെ ശരീരത്തിന് അപകടവും ചെയ്യുന്നു. വൃക്കകള്‍ക്ക് പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തകരാറുണ്ടാക്കുന്നുവെന്ന് ആധുനിക ഭിഷഗ്വരന്മാര്‍ നമ്മെ അറിയിക്കുന്നു.

നോമ്പ്കാലത്തെ ഭക്ഷണരീതിയില്‍ പ്രധാനമാണ് അത്താഴം. നിങ്ങള്‍ അത്താഴം കഴിക്കുക കാരണം നിശ്ചയമായും അത്താഴത്തില്‍ ബറകത്തുണ്ട്. പുണ്യനബിയുടെ അധ്യാപനമാണിത്. ബറകത്ത് എന്ന അറബി പദത്തിന് അനിര്‍വചനീയമായ അര്‍ഥതലങ്ങളുണ്ട്. അത്താഴം കഴിക്കുന്നതിലൂടെ രോഗശമനവും ആരോഗ്യസംരക്ഷണവും ലഭിക്കുന്നു. കൃത്യമായ രോഗപ്രതിരോധമാണ് നമുക്ക് അത്താഴത്തിലൂടെ നേടാനാവുന്നത്. പ്രഭാതഭക്ഷണം ഒരു മനുഷ്യനു ഒഴിച്ചുകൂടാനാകാത്തതാണ്. അവന്റെ കണ്ണിന്റെ കാഴ്ചയും ബുദ്ധിയും ഓര്‍മയും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും പ്രഭാത ഭക്ഷണം ഏറെ സഹായിക്കുന്നു. അതിനാലാവം അത്താഴം പരമാവധി പുലര്‍ച്ചെയോട് അടുപ്പിക്കാന്‍ പ്രവാചകന്‍ നിഷ്‌കര്‍ഷിച്ചത്. ഈ വിധത്തില്‍ ദൈവ സൃഷ്ടിയുടെ നിലനില്‍പ്പിനും ഉത്തമപോഷണത്തിനും ദൈവം തന്നെ കനിഞ്ഞു നല്‍കിയതാണ് നോമ്പ് എന്ന് നമുക്ക് മനസിലാക്കാം.

(സമസ്ത കേന്ദ്ര മുശാവറ അംഗമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  6 hours ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  6 hours ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  8 hours ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 hours ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  8 hours ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  8 hours ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  8 hours ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  8 hours ago